Latest News

അബ്ദുള്ളക്കുട്ടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സരിത എസ് നായര്‍

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍. സരിതയുടെ ആരോപണം അബ്ദുള്ളക്കുട്ടി നിഷേധിച്ചതിനെ തുടര്‍ന്നാണ് സരിതയുടെ പുതിയ നീക്കം.

അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ സരിത സോളാര്‍ ഇടപാടുമായി താന്‍ ബന്ധപ്പെട്ട 60% പുരുഷന്മാരും തന്നെ മറ്റൊരു രീതിയില്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും ആരോപിക്കുന്നു.

സോളാര്‍ പാനലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിചയപ്പെട്ട അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ രണ്ടുമാസത്തോളംകാലം ഫോണ്‍ വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്ന് കഴിഞ്ഞദിവസം സരിത ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കള്ളമാണെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Saritha, Abdullakutty.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.