നിലമ്പൂര്‍ : നിലമ്പൂര്‍ രാധ കൊലക്കേസില്‍ പ്രത്യേക അന്വേഷണസംഘം നിലമ്പൂര്‍ നഗരസഭാചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തില്‍ നിന്ന് മൊഴിയെടുത്തു. ഇതോടൊപ്പം ഷൗക്കത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജു , ഡ്രൈവര്‍ മനു ഗോപാല്‍, എന്‍.ജി.ഒ. അസോസിയേഷന്‍ ഭാരവാഹിയും കൃഷി അസിസ്റ്റന്റുമായ ഷബീറലി എന്നിവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ നിലമ്പൂര്‍ ആംഡ് ബറ്റാലിയന്‍ ക്യാമ്പിലെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ബുധനാഴ്ച വൈകുന്നേരം ഇവരില്‍ നിന്ന് മൊഴിയെടുത്തത്. കൊലക്കേസിലെ മുഖ്യപ്രതി, കോണ്‍ഗ്രസ്സ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ജീവനക്കാരനുമായിരുന്ന ബി.കെ.ബിജു നായരുമായുള്ള ബന്ധമാണ് പ്രധാനമായും പോലീസ് അന്വേഷിച്ചതെന്നറിയുന്നു. കൊലനടന്ന ദിവസത്തിനോട് ചേര്‍ന്ന് ബിജു വിളിച്ചിരുന്നോ എന്നും ക്വട്ടേഷന്‍ സംഘത്തിന്റെ തലവന്‍ ബംഗാളി ജംഷീറുമായി ബന്ധമുണ്ടോ എന്നുമുള്ള വിവരങ്ങള്‍ പോലീസ് ആരാഞ്ഞതായി അറിയുന്നു.
കൊല്ലപ്പെട്ട രാധ ആര്യാടന്‍ ഷൗക്കത്തിന്റെ ബിസിനസ്സ് ഓഫീസിലും ജോലി ചെയ്തിരുന്നതിനാലാണ് ഷൗക്കത്തില്‍ നിന്ന് പോലീസ് മൊഴിയെടുത്തത്. ഷബീറലിയുടെ കാര്‍ സംഭവദിവസം ചുള്ളിയോട് ഉണ്ണിക്കുളത്ത് കണ്ടതായുള്ള ആക്ഷേപത്തെ തുടര്‍ന്നാണ് കൂടുതല്‍ വിവരങ്ങളറിയാന്‍ ഷബീറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. പരപ്പനങ്ങാടി കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെ ശനിയാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും. രാധയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് കണ്ട സാക്ഷികളെ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിയാന്‍ ശ്രമിക്കുക.

No comments:
Post a Comment