Latest News

ബോളിവുഡ് താരം രാഖി സാവന്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നു

മുംബൈ: ബോളിവുഡ് താരവും ഐറ്റം ഡാന്‍സുകാരിയുമായ രാഖി സാവന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നു. മുംബൈ വടക്കു പടിഞ്ഞാറന്‍ മണ്ഡലത്തിലാണ് രാഖി സ്ഥാനാര്‍ത്ഥിയാകുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുരുദാസ് കാമത്ത്, ശിവസേനയുടെ ഗജാനനന്‍ കിര്‍ത്തികര്‍, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ടിക്കറ്റില്‍ മത്സരിക്കുന്ന ബോളിവുഡ് നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് രാഖിയുടെ പ്രധാന എതിരാളികള്‍.

രാഷ്ട്രീയം കളിക്കാന്‍ തനിക്കറിയില്ല, എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന ബോധ്യം തനിക്കുണ്ട്. ജനങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെടുകയാണ് തന്റെ ലക്ഷ്യം. ജയിച്ചാല്‍ ജനങ്ങള്‍ക്ക് നല്ലകാര്യം മാത്രം ചെയ്യുന്ന എംപി ആയിരിക്കും താനെന്നും രാഖി പറയുന്നു.

നേരത്തെ, പശ്ചിമ ബംഗാളിലെ ശ്രീരാംപുരില്‍ മത്സരിക്കാന്‍ ബി.ജെ.പി. രാഖിക്ക് ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍, തനിക്ക് ബംഗാളി അറിയില്ല, ഹിന്ദിയും മറാഠിയും അറിയുന്നതിനാലാണ് മുംബൈയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു രാഖിയുടെ മറുപടി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, BJP, Bollywood, Actress, Rakhi Sawant, Mumbai.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.