മഥുര: പ്രശസ്ത നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹേമ മാലിനിക്കെതിരെ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതി പ്രകാരം മഥുര സിറ്റി മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്.
ഹേമമാലിനിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം മഥുരയില്‍ ബിജെപി ഒരു റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. റോഡ് ഷോയില്‍ 30 വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഹേമ മാലിനി പങ്കെടുത്തത്.
എന്നാല്‍ 10 വാഹനങ്ങള്‍ക്കു മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. അതേസമയം, തോല്‍വി ഭയന്ന എതിര്‍ സ്ഥാനാര്‍ത്ഥികള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ബിജെപി പറയുന്നു.

No comments:
Post a Comment