Latest News

ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍

ന്യൂഡല്‍ഹി: ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചു.

കേസിന്റെ നടപടികള്‍ അവസാനിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് കോടതിയില്‍ അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഐ.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് തടയരുതെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കയതിന് പിന്നാലെ, അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ശ്രീനിവാസന്‍ ബുധനാഴ്ച പ്രതികരിച്ചിരുന്നു.

അധ്യക്ഷപദവിയില്‍നിന്ന് രാജിവെച്ചില്ലെങ്കില്‍ നീക്കം ചെയ്ത് ഉത്തരവിറക്കുമെന്നും ജസ്റ്റിസ് പട്‌നായിക് അധ്യക്ഷനായ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഐ.പി. എല്‍. ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് കോടയിയുടെ ഉത്തരവ് വന്നത്. സൂപ്പര്‍കിങ്‌സ് ടീമിന്റെ 'മുഖ'വും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ വാതുവെപ്പ് കേസില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മെയ്യപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബി.സി.സി. ഐക്കും എന്‍. ശ്രീനിവാസനും കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍.

കോടതി നിയമിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ വളരെയേറെ ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് പട്‌നായിക്ക്, ബി.സി. സി.ഐ. അധ്യക്ഷന്‍ രാജിവെക്കാത്തിടത്തോളം നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് അഭിപ്രായപ്പെട്ടു.

ഗുരുനാഥ് മെയ്യപ്പന് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി കണ്ടെത്തിയിരുന്നു. വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രയുടെ പങ്കും തെളിഞ്ഞതായി സമിതി കണ്ടെത്തി. ശ്രീനിവാസന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉടമയും ബി.സി.സി.ഐ. അധ്യക്ഷനായി തുടരുന്നതില്‍ ഭിന്നതാത്പര്യം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് സമിതി വിട്ടിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, N.Sreenivasan, IPL.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.