Latest News

കടുവാക്കൂട്ടില്‍ കയറി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ സാഹസം

മൃഗശാലയില്‍ കയറി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കടുവകളെ പേടിപ്പിച്ചു! മദ്ധ്യപ്രദേശിലെ ഗ്വാളിഹോര്‍ ഗാന്ധി മൃഗശാലയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം. 

മൃഗശാലയിലെ കൂട്ടിലേക്ക് ഇറങ്ങിയ യുവാവ് ധരിച്ചിരുന്ന വസ്ത്രം അഴിച്ചു. പിന്നീട് നൃത്തം ചെയ്ത് കടുവകളെ പ്രലോഭിപ്പിക്കാന്‍ നോക്കി. എന്നാല്‍ 23കാരന്റെ കോപ്രായങ്ങള്‍ കടുവകള്‍ മൈന്‍ഡ് ചെയ്തതേയില്ല. ഇന്‍ഡോര്‍ എഞ്ചിനീയറിംഗ് കോളേദിലെ യഷോനന്ദന്‍ കൗഷിക് എന്ന വിദ്യാര്‍ത്ഥിയാണ് അധികൃതരേയും കണ്ടുനിന്നവരേയും പരിഭ്രാന്തിയിലാക്കിയത്.

കടുവകളോടൊത്ത് മല്ലയുദ്ധം ചെയ്യാനാണ് മതില്‍ ചാടിക്കടന്ന് കൗഷിക് അകത്ത് കയറിയത്. ഏകദേശം ഒരു മണിക്കൂറോളം പൊലീസിനെയും മൃഗശാല അധികൃതരേയും ഇയാള്‍ പുലിവാല് പിടിപ്പിച്ചു. നൃത്തം ചെയ്തിട്ടും തിരിഞ്ഞുനോക്കാത്ത കടുവകളെ ഒന്നുകൂടി പ്രലോഭിപ്പിക്കാനും കൗഷിക് ശ്രമം നടത്തി. എന്നാല്‍, മൃഗശാല പരിപാലകന്‍ രണ്ട് കടുവകളേയും കൂട്ടിലാക്കി. ഇന്‍ഡോറിലെ ഐപിഎസ് അക്കാദമി കോളേജിലെ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് കൗഷിക്. ഇയാളെ സൈക്യാട്രിക്ക് കൗണ്‍സലിംഗിന് വിധേയമാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madhyapradesh, Student.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.