പാലോട്: മകന്‍ ചുമരിനപ്പുറത്ത് കളിച്ചുകൊണ്ടിരുന്നത് അറിയാതെ അച്ഛന്‍ ചുമരിടിച്ചതിനെ തുടര്‍ന്ന് ആറുവയസ്സുകാരന്‍ മകന്‍ മരിച്ചു.
നന്ദിയോട് പാലുവള്ളി സി.എസ്.ഐ. ജങ്ഷന് സമീപം നാന്‍സി ഭവനില്‍ ക്ലീറ്റസ് (ബിജു)-ലിസി ദമ്പതിമാരുടെ മകന്‍ അലന്‍ ക്ലീറ്റസ്സാണ് ഞായറാഴ്ച ഒരു മണിയോടെ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ദുരന്തം നടന്നത്.
പുതിയ വീടുവെയ്ക്കുന്നതിനായി പഴയവീടിന്റെ ഇലക്ട്രിസിറ്റി മീറ്റര്‍ വെച്ചിരുന്ന ചുവര്‍ നിലനിര്‍ത്തിയിരുന്നു. ഈ ചുവരാണ് ഞായറാഴ്ച ഇടിച്ചിട്ടത്. ഇതിനടിയില്‍പ്പെട്ടാണ് അലന്‍ തത്ക്ഷണം മരിച്ചത്.
പള്ളിയില്‍ പോയിരിക്കുകയായിരുന്ന അലന്‍ പണിനടക്കുന്ന വീടിന്റെ അരികിലെത്തി കളിച്ചുകൊണ്ടുനിന്ന വിവരം ക്ലീറ്റസ് അറിഞ്ഞിരുന്നില്ല. ഇതാണ് ദുരന്തത്തിന് കാരണമായത്.
ക്ലീറ്റസിന്റെ ചിറ്റപ്പന്‍ റോബര്‍ട്ടിന്‍റതാണ് വീട്. ഇതിന് സമീപത്തായിട്ടാണ് ക്ലീറ്റസും കുടുംബവും താമസിക്കുന്നത്. പാലുവള്ളി സെന്‍റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അലന്‍. സഹോദരി: നാന്‍സി.
ടാപ്പിങ് തൊഴിലാളിയാണ് ക്ലീറ്റസ്. റോബര്‍ട്ടിന് പുതിയ വീടുവെയ്ക്കുന്നതിനായി പഴയ വീടിന്റെ മീറ്റര്‍ ഘടിപ്പിച്ചിരുന്ന ഭിത്തി ഇളക്കിമാറ്റാന്‍ സഹായിയായിട്ടാണ് ക്ലീറ്റസ് എത്തിയത്. ഭിത്തി ഇളക്കി മറിച്ചപ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മറുഭാഗത്ത് നില്‍ക്കുകയായിരുന്നു അലന്‍. ഉടന്‍ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വൈകിട്ട് നാലരയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അലന്റെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പടെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palod, Obituary, Student.

No comments:
Post a Comment