Latest News

പ്രശസ്ത എഴുത്തുകാരന്‍ ഖുഷ് വന്ത് സിങ്ങ് അന്തരിച്ചു

ന്യൂഡല്‍ഹി: ലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഡല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു.

ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ, നാഷണല്‍ ഹെറാള്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവയുടെ എഡിറ്ററും യോജനയുടെ സ്ഥാപക എഡിറ്ററുമായിരുന്നു. 1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു. 1974-ല്‍ പത്മഭൂഷണ്‍ നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. 2007-ല്‍ പത്മവിഭൂഷനും. ട്രെയിന്‍ ടു പാകിസ്താനാണ് ഏറ്റവും പ്രശസ്തമായ കൃതി.

ദി കമ്പിനി ഓഫ് വിമണ്‍ , ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍ സ്‌റ്റെപ്‌സ്, എ ഹിസ്റ്ററി ഓഫ് സിഖ്‌സ്, ബ്ലാക്ക് ജാസ്മിന്‍ , ട്രാജഡി ഓഫ് പഞ്ചാബ്, ഡല്‍ഹി: എ നോവല്‍ , വീ ഇന്ത്യന്‍സ്, ദി സണ്‍സെറ്റ് ക്ലബ്, പാരഡൈസ് ആന്‍ഡ് അതര്‍ സ്റ്റോറീസ് എന്നിവയാണ് പ്രധാനകൃതികള്‍ . ട്രൂത്ത് ലവ് അന്‍ഡ് എ ലിറ്റില്‍ മാലിസ് ആണ് ആത്മകഥ.

പഞ്ചാബിലെ ഹഡാലി ജില്ലയിലെ ഒരു സിഖ് കുടുംബത്തില്‍ 1915 ഫിബ്രവരി 2-നാണ് ജനനം. അച്ഛന്‍ സര്‍ ശോഭാ സിങ്ങ് പ്രശസ്ത ബില്‍ഡറും അമ്മാവന്‍ സര്‍ദാര്‍ ഉജ്വല്‍ സിങ്ങ് പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണറുമായിരുന്നു.

ഡല്‍ഹിയിലെ മോഡല്‍ സ്‌കൂളിലും ലാഹോറിലെ സര്‍ക്കാര്‍ കോളജിലും ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലുമായി പഠനം. എല്‍ എല്‍ ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്‌സ് കോളജില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. ലാഹോര്‍ ഹൈക്കോടതിയില്‍ കുറച്ചുവര്‍ഷം പ്രാക്ടീസ് ചെയ്തു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി.

പിന്നീട് ഉദ്യോഗം രാജിവെച്ചാണ് സാഹിത്യരചനയും പത്രപ്രവര്‍ത്തനവും തുടങ്ങിയത്. അന്ത്യം വരെയും എഴുത്തില്‍ സജീവമായിരുന്നു. 2013 ല്‍ ഹുംറ ക്വറേഷിക്കൊപ്പം എഴുതിയ അബ്‌സലൂട്ട് ഖുശ്‌വന്താണ് അവസാനത്തെ കൃതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Delhi, Writters.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.