Latest News

പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തന സുരക്ഷയ്ക്ക് പശ്ചിമകൊച്ചിയിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്‌

മട്ടാഞ്ചേരി : തിരക്കേറിയ മഹാനഗരങ്ങളില്‍ നിന്നും പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തന സുരക്ഷയ്ക്കായി സമീപ പ്രദേശങ്ങളിലെ ഉള്‍ഇടങ്ങളിലേക്ക് പ്രവര്‍ത്തന മേഖല പറിച്ചു നടുന്നതായ് റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ച പടിഞ്ഞാറന്‍ കൊച്ചിയിലെ നസ്രത്ത് ഭാഗത്ത് തോപ്പുംപടി പോലീസ് പിടികൂടിയ അനാശാസ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നേരത്തെ എറണാകുളം പട്ടണം കേന്ദ്രീകരിച്ചായിരുന്നു. വിവിധ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തില്‍പെട്ടതോടെ സംഘം കൂടുമാറുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് സംഘം നസ്രത്ത് വാടകവീടെടുത്ത് അനാശാസ്യം ആരംഭിച്ചത്.

നടത്തിപ്പുകാരി നുര്‍ജഹാന്‍ പോലീസിന്റെ നീക്കം മണത്തറിഞ്ഞ് സ്ഥലം വിടുകായാണ് പതിവ്. എന്നാല്‍ പരിസരവാസികളുടെ രഹസ്യവിവരത്തെ തുടര്‍ന്നാണ് മട്ടാഞ്ചേരി അസിസ്റ്റന്‍ പോലീസ് കമ്മീഷണര്‍ എം.ബിനോയുടെ നേത്യത്വത്തില്‍ തോപ്പുംപടി പോലീസ് സബ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജും സംഘവും റെയ്ഡിലുടെ കേന്ദ്രം വളഞ്ഞത്. വന്‍ ജനാവലിയാണ് വീടിനു മുന്നില്‍ തടിച്ചു കൂടിയത്. റെയ്ഡില്‍ നടത്തിപ്പുകാരി നുര്‍ജഹാനെ കൂടാതെ പള്ളുരുത്തി സ്വദേശികളായ പള്ളിപ്പറമ്പില്‍ സീന (30), ഷറീഫിന്റെ ഭാര്യ സക്കീന ഇടപാടിനായെത്തിയ അജന്ത റോഡിന് സമീപം പാടശ്ശേരി പറമ്പില്‍ സുജിത് (27), കൂവ്വപ്പാടം മുറുക്കുന്തറ കോളനിയില്‍ മനോജ് കുമാര്‍(28) എന്നിവര്‍ കുടുങ്ങുകയായിരുന്നു. 

അഞ്ചൂറുമുതല്‍ ആയിരം രുപാവരെ വാങ്ങിയാണ് ഇടപാട് നടത്തിയിരുന്നതെന്ന് തോപ്പുംപടി പോലീസ് പറഞ്ഞു. ചെല്ലാനം , കണ്ണമാലി , ഇടക്കൊച്ചി, കുമ്പളങ്ങി ,ബീച്ച് റോഡ് , ഫോര്‍ട്ടുകൊച്ചി തുടങ്ങയ സ്ഥലങ്ങളിലും ഇത്തരത്തില്‍ ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോര്‍ട്ടുകൊച്ചിയില്‍ ഹോം സ്റ്റേകള്‍ കേന്ദ്രികരിച്ച് ഹൈടെക്ക് വാണിഭ സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. ഏജന്റുകള്‍ മുഖേന നടക്കുന്ന കേന്ദ്രങ്ങള്‍ പെട്ടന്ന് പിടികൂടുവാന്‍ പോലീസിന് കഴിയാത്ത സാഹചര്യമാണുള്ളത്. ടുറിസത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Kochi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.