കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്? ലോകത്തെ കുഴപ്പിച്ച ഒരേയൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. മുട്ടയേക്കാള്‍ മുന്‍പ് കോഴിയാണ് ആദ്യം ഉണ്ടായതെന്നാണ് ഗവേഷകസംഘം തെളിയിച്ചിരിക്കുന്നത്. ഷെഫീല്‍ഡിലേയും വാര്‍വിക്കിലേയും ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നില്‍. ഓവോക്ലെഡിഡില്‍ 17 എന്ന പ്രോട്ടീനാണ് മുട്ടത്തോടിന്റെ രൂപപ്പെടലിന് കാരണമാകുന്നത്.
മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ഉണ്ടാകുന്നത് വരെയുള്ള സംരക്ഷണകവചമായാണ് മുട്ടത്തോട് പ്രവര്‍ത്തിക്കുന്നത്. കോഴിയുടെ അണ്ഡാശയത്തില്‍ മാത്രം കണ്ടെത്തിയിട്ടുള്ള പ്രോട്ടീന്‍ ആണ് ഈ മുട്ടത്തോട് രൂപപ്പെടാനുള്ള സാഹചര്യമൊരുക്കുന്നത്. ഇതോടെ, കോഴിയാണ് ആദ്യം ഉണ്ടായതെന്ന് ശാസ്ത്രലോകത്തിന് വ്യക്തമായി. മാവാണോ മാങ്ങയാണോ, തെങ്ങാണോ തേങ്ങയാണോ എന്നുതുടങ്ങി കുഴപ്പിച്ച മറ്റു ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന കാര്യത്തിലായിരുന്നു കൂടുതല്‍ വാദങ്ങളും പഠനങ്ങളും നടത്തിയിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-News.

No comments:
Post a Comment