വാഴ്‌സ: വ്യത്യസ്തമായ ഒരു ആരാധനാലയം കാണാമെന്ന ആഗ്രഹത്താല്‍ പോളണ്ടിലെ കപ്ലിക്ക സസേക്ക് ചാപ്പലിന്റെ മുന്‍പിലെത്തിയാല്‍ ആരായാലും ഒന്നു ഞെട്ടും. ചാപ്പലിനകത്തു കയറിയാല്‍ നെഞ്ചിടിപ്പു കൂടൂം! ആയിരക്കണക്കിന് മനുഷ്യരുടെ തലയോട്ടികളും എല്ലുകളുമുപയോഗിച്ചാണ് ചാപ്പല്‍ നിര്‍മിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Church, Wolrd-News.
നശ്വരതയുടെയും മരണത്തിലൂടെ പാപമോചനം നേടുന്നതിന്റെയും പ്രതീകമായാണത്രെ ചാപ്പല്‍ മനുഷ്യ അസ്ഥികൂടങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. യുദ്ധത്തിലും കലാപത്തിലും ജീവന്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടമാണ് ചാപ്പല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
മൂപ്പത് കൊല്ലത്തോളം നീണ്ടുനിന്ന സിലേസിയന്‍ യുദ്ധകാലത്ത് കൊല്ലപ്പെട്ട സൈനികരുടെയും പ്ലേഗ് കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച ജീവന്‍ നഷ്ടപ്പെട്ടവരുടെയും മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്ത സ്ഥലം വൈദികനായ വാക്ലാവ് തോമാസേക്ക് സന്ദര്‍ശിക്കാനിടയായി. ഈ സന്ദര്‍ശനമാണ് ഇത്തരമൊരു ചാപ്പല്‍ നിര്‍മിക്കാന്‍ നിമിത്തമായത്.
യൂറോപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വിനാശം വിതച്ച കാലമായിരുന്നു 1618-1648 വരെയുളള മുപ്പതുവര്‍ഷക്കാലം നടന്ന യുദ്ധങ്ങളും തുടര്‍ന്നു നടന്ന സിലേസിയന്‍ യുദ്ധയും. 18-ാം നൂറ്റാണ്ടിലാണ് സിലേസിയ കൈവശപ്പെടുത്താനായി ഓസ്ട്രിയയും പ്രഷ്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ആയിരക്കണക്കിന് സൈനകരാണ് കൊല്ലപ്പെട്ടത്.
24000 ആളുകളും തലയോട്ടിയും അസ്ഥികൂടങ്ങളും ഉപയോഗിച്ച് നിര്‍മിച്ച പളളിയുടെ ഭിത്തികളും മേല്‍ക്കൂരയും നിര്‍മിക്കാന്‍ മാത്രം 3000 തലയോട്ടകളും അസ്ഥികൂടങ്ങളും വേണ്ടിവന്നു. പളളിയുടെ അടിത്തറയും അതിനടിയിലെ കല്ലറയും 21,000 അസ്ഥികൂടങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ചാപ്പലിന്റെ അള്‍ത്താര നിര്‍മിച്ചിരിക്കുന്നത് പ്രശസ്തരായ വ്യക്തികളുടം അസ്ഥികൂടം ഉപയോഗിച്ചാണ്. മരണശേഷം വൈദികന്‍ വാക്ലാവ് തോമാസേക്കിന്റെ അസ്ഥികൂടവും അള്‍ത്താരയുടെ ഭാഗമായി.
മൂപ്പത് കൊല്ലത്തോളം നീണ്ടുനിന്ന സിലേസിയന്‍ യുദ്ധകാലത്ത് കൊല്ലപ്പെട്ട സൈനികരുടെയും പ്ലേഗ് കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച ജീവന്‍ നഷ്ടപ്പെട്ടവരുടെയും മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്ത സ്ഥലം വൈദികനായ വാക്ലാവ് തോമാസേക്ക് സന്ദര്‍ശിക്കാനിടയായി. ഈ സന്ദര്‍ശനമാണ് ഇത്തരമൊരു ചാപ്പല്‍ നിര്‍മിക്കാന്‍ നിമിത്തമായത്.
യൂറോപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വിനാശം വിതച്ച കാലമായിരുന്നു 1618-1648 വരെയുളള മുപ്പതുവര്‍ഷക്കാലം നടന്ന യുദ്ധങ്ങളും തുടര്‍ന്നു നടന്ന സിലേസിയന്‍ യുദ്ധയും. 18-ാം നൂറ്റാണ്ടിലാണ് സിലേസിയ കൈവശപ്പെടുത്താനായി ഓസ്ട്രിയയും പ്രഷ്യയും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ ആയിരക്കണക്കിന് സൈനകരാണ് കൊല്ലപ്പെട്ടത്.
24000 ആളുകളും തലയോട്ടിയും അസ്ഥികൂടങ്ങളും ഉപയോഗിച്ച് നിര്‍മിച്ച പളളിയുടെ ഭിത്തികളും മേല്‍ക്കൂരയും നിര്‍മിക്കാന്‍ മാത്രം 3000 തലയോട്ടകളും അസ്ഥികൂടങ്ങളും വേണ്ടിവന്നു. പളളിയുടെ അടിത്തറയും അതിനടിയിലെ കല്ലറയും 21,000 അസ്ഥികൂടങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ചാപ്പലിന്റെ അള്‍ത്താര നിര്‍മിച്ചിരിക്കുന്നത് പ്രശസ്തരായ വ്യക്തികളുടം അസ്ഥികൂടം ഉപയോഗിച്ചാണ്. മരണശേഷം വൈദികന്‍ വാക്ലാവ് തോമാസേക്കിന്റെ അസ്ഥികൂടവും അള്‍ത്താരയുടെ ഭാഗമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Church, Wolrd-News.
No comments:
Post a Comment