Latest News

കൊടും ഭീകരന്‍ ഹഫീസ് സയീദിന് പാക്ക് സ്വദേശി മൂന്നു മക്കളെ ജിഹാദിനായി ദാനം നല്‍കി

ലാഹോര്‍: മുംബൈ ഭീകര ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന 10 മില്യണ്‍ ഡോളര്‍ അമേരിക്ക ഇനാം പ്രഖ്യാപിച്ചിട്ടുള്ള കൊടും ഭീകരന്‍ ഹഫീസ് സയീദിന് തന്റെ മൂന്നുമക്കളെയും ഒരു പാക് സ്വദേശി ദാനം ചെയ്തതായി റിപ്പോര്‍ട്ട്.

ഹഫീസിന്റെ തീവ്രവാദ ക്യാമ്പിലേക്കായാണ് സയീദ് നേതൃത്വം നല്‍കുന്ന ജമാത് ഉദ് ദവയുടെ പ്രവര്‍ത്തകനായ അബു ഹൈദര്‍ തന്റെ മൂന്നു മക്കളെ ദാനം നല്‍കിയത്. വിശുദ്ധ യുദ്ധത്തില്‍ അണിചേരാന്‍ എന്റെ മക്കളെ നിങ്ങളുടെ കൈയില്‍ ഏല്‍പ്പിക്കുന്നു എന്ന് ഹൈദര്‍ കുട്ടികളെ കൈമാറിക്കൊണ്ടി പറഞ്ഞു.

ജിഹാദിനായി മക്കളെ നല്‍കാന്‍ മനസു കാണിച്ച ഹൈദറിനെ ധീരനായ പിതാവ് എന്നാണ് ഹഫീസ് സയിദ് വിശേഷിപ്പിച്ചത്. ജിഹാദ് ഒരിക്കലും മുസ്ലീങ്ങള്‍ക്കെതിരായ സമരമല്ല. അത് അവിശ്വാസികള്‍ക്കെതിരായ സമരമാണെന്ന് സയിദ് പറഞ്ഞു. ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നന്‍കാന സാഹിബ് എന്ന സ്ഥലത്ത് വച്ചാണ് കുട്ടികളെ തീവ്രവാദ ക്യാമ്പിലേക്ക് പിതാവ് ആനയിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, pakisthan, Lahor, World-News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.