മഞ്ചേശ്വരം: മുല്ലപ്പൂമാലയണിഞ്ഞ് കൊമ്പുവിളിക്ക് വാള്‍ ഇളക്കി വെളിച്ചപ്പാടുകളും പരിവാരങ്ങളും പള്ളിമുറ്റത്ത് പ്രവേശിച്ചപ്പോള്‍ വെളളിിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ ഇരുവശങ്ങളിലേക്കും മാറിനിന്ന് അവരെ സ്വീകരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജമാഅത്ത് പള്ളി മുറ്റത്താണ് മതമൈത്രി ചടങ്ങിന് വേദിയായത്.
ഉദ്യാവര്‍ മാഡ ശ്രീ അറസു മഞ്ചുഷ്ണര്‍ ശ്രീ ദൈവങ്ങള്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന് ക്ഷണവുമായാണ് തെയ്യക്കോലങ്ങളും പരിവാരങ്ങളും പള്ളിയങ്കണത്തിലേക്ക് എത്തിയത്. മാഡ ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിനു ശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും വിളംബരജാഥയായാണ് പള്ളിമുറ്റത്ത് എത്തിയത്. മെയ് എട്ടിന് ആരംഭിക്കുന്ന ക്ഷേത്രോല്‍സവത്തിനു ക്ഷണിക്കാന്‍ തെയ്യക്കോലങ്ങളും പരിവാരങ്ങളും എത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നു. ജുമുഅ നമസ്‌കാരം കഴിഞ്ഞയുടനെ ഖത്തീബ് വിവരം സദസ്സിനെ അറിയിച്ചു. നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പള്ളിക്ക് മുന്‍വശത്തെ ഗേറ്റിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന വെളിച്ചപ്പാടുകളെയും സംഘത്തെയും ഖത്തീബിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ജമാഅത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ ഈണം പകര്‍ത്തി അരുളിത്തുടങ്ങി. 'ശെയ്ഖന്‍മാരും ഞങ്ങളും എപ്പോഴും കാണുന്നവരാണ്. കൊല്ലത്തില്‍ ഒരിക്കലുള്ള നമ്മുടെ ഒത്തുചേരല്‍ ജനങ്ങള്‍ അറിയുന്നതാണ്'. രണ്ടു നൂറ്റാണ്ടിലധികമായി ഉദ്യാവരത്തെ മതമൈത്രിയുടെ മഹോല്‍സവരംഗമാക്കി മാറ്റിവരുന്ന ഈ ആചാരത്തിന്റെ പൊരുളുകള്‍ അരുളപ്പാടുകള്‍ അരുളി ച്ചെയ്തു. ഞങ്ങളുടെ ഉല്‍സവച്ചടങ്ങുകള്‍ ചിട്ടകളും മുറകളും അനുസരിച്ച് ഭംഗിയായി നടത്താന്‍ വരണം. ഈ ആണ്ടിലെ ഉല്‍സവത്തിന് എത്താന്‍ ഏവരെയും ക്ഷണിച്ചപ്പോള്‍ പള്ളിയിലുണ്ടായിരുന്നവര്‍ ക്ഷണം സ്വീകരിച്ചു. ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങി വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്തു നിന്ന് യാത്രയായി.
ഉദ്യാവര്‍ മഞ്ചുഷ്ണര്‍ ക്ഷേത്രവും ജമാഅത്ത് പള്ളിയും തമ്മിലുള്ള ചിരപുരാതന ബന്ധത്തിന് ഒട്ടേറെ സാക്ഷ്യങ്ങള്‍ ഉണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ നല്‍കുക പതിവാണ്.

No comments:
Post a Comment