ലോകത്ത് എന്തൊരു പുതിയ ഗാഡ്ജെറ്റ് ഇറങ്ങിയാലും അതാദ്യം സ്വന്തമാക്കുന്ന മലയാളി എന്നൊരു വീക്ക്നെസ് നമ്മുടെ സ്വന്തം മമ്മൂക്കക്ക് ഉണ്ട്. ആപ്പിള്‍ ഐഫോണ്‍ ആണെങ്കിലും ഐപാഡ് ആണെങ്കിലും എല്ലാം അങ്ങിനെ തന്നെ. മമ്മൂക്കക്ക് ഇതെല്ലാം ആദ്യം തന്നെ ക്യൂ നിന്ന് വാങ്ങാനായി യു എസ്സില്‍ ആളും റെഡിയാണ്. ഇപ്പോള്‍ മമ്മൂട്ടി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട ചിത്രം പ്രകാരം കക്ഷി ഗൂഗിളിന്റെ ഏറ്റവും പുതിയ സംഭവം ഗാഡ്ജെറ്റ് ആയ ഗൂഗിള്‍ ഗ്ലാസ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.
മംഗ്ലീഷ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഗൂഗിള്‍ ഗ്ലാസിട്ട് നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ പതിനഞ്ചിനാണ് ഗൂഗിള്‍ ഗ്ലാസ് വിപണിയിലെത്തിയത്. ഇതിന് മുന്‍പ് ഏതാണ്ട് 2500ഓളം ഗൂഗിള്‍ ഗ്ലാസുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് ഗൂഗിള്‍ വിതരണം നടത്തിയിരുന്നു.



No comments:
Post a Comment