ചവറ: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അയല്‍വാസിയായ വീട്ടമ്മ മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തിയതായി പരാതി. പന്മന കളരി രാജ്ഭവനില്‍ രജിത്തിന്റെ മകന്‍ അമ്പാടിയെന്ന അശ്വിനെ(8)യാണ് അരയ്ക്കു താഴെ പൊള്ളിച്ചത്. അശ്വിന്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. മാതാവ് ജയ ചവറ പോലിസില്‍ പരാതി നല്‍കി.
ജയയുടെ വീടിന് സമീപം താമസിക്കുന്ന ശ്രീജയെന്ന യുവതിക്കെതിരേയാണു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ട്യൂഷന്‍ കഴിഞ്ഞ് ശ്രീജയുടെ വീട്ടിലെത്തിയ അശ്വിന്‍ നെരിപ്പോട് കത്തിക്കുകയായിരുന്ന ശ്രീജയുടെ സമീപമിരിക്കുകയായിരുന്നു. ശ്രീജ നെരിപ്പോടില്‍ മണ്ണെണ്ണയൊഴിച്ചശേഷം അശ്വിന്റെ ശരീരത്തിലും മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയതായി ശിശുക്ഷേമ സമിതിക്ക് മുമ്പാകെ കുട്ടി മൊഴി നല്‍കി. പോലിസില്‍ പരാതി നല്‍കിയിട്ടും കുട്ടിയുടെ മൊഴിയെടുക്കാന്‍ ചവറ പോലിസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊള്ളിക്കാനുള്ള കാരണം വ്യക്തമല്ല.

No comments:
Post a Comment