തിരുവനന്തപുരം: സംസ്ഥാനത്തെ പോളിങ് ആറുമണി വരെ 73.2 ശതമാനം. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 73.37 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ് ശതമാനം. തിരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തിനടത്ത് മലപ്പട്ടത്ത് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തു. വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്ത കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് നാരായണനെ പോലീസ് അറസ്റ്റുചെയ്തു.
വടകരയിലാണ് ഏറ്റവുമധികം പേര്‍ വോട്ട് ചെയ്തത് - 80.8%. കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ് - 65.9%.
അതേസമയം, സംസ്ഥാനത്തെ പോളിങ് സമയം അവസാനിച്ചു. എന്നാല്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം പോളിങ് സമയം നീട്ടിയിട്ടുണ്ട്. കളമശേരിയില്‍ 8.15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. കനത്ത മഴ പെയ്തതും പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വോട്ടു ചെയ്യുന്നതിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ഇപ്പോഴും കാത്തിരിക്കുന്നവരെ വോട്ടു ചെയ്യുന്നതിന് അനുവദിക്കും.
അതേസമയം, പോളിങ് ശതമാനത്തിലെ വര്‍ധന യുഡിഎഫിന് അനുകൂലമെന്ന് യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിന് അനുകൂലമെന്ന് എല്‍ഡിഫ് നേതൃത്വവും അവകാശപ്പെടുന്നുണ്ട്. രാവിലെ മുതല്‍ തന്നെ എല്ലാ മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.
കേരളത്തിലെ പ്രമുഖരായ എല്ലാ നേതാക്കന്മാരും വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഇടുക്കിയിലെ മുന്‍ എംപി പി.ടി. തോമസ് വോട്ട് രേഖപ്പെടുത്താനെത്തിയില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാലാണ് വോട്ട് ചെയ്യാനെത്താതെന്ന് പി.ടി. തോമസിന്റെ ഭാര്യ ഉമ അറിയിച്ചു. മറവിരോഗത്തിന്റെ പിടിയിലകപ്പെട്ട സിഎംപി നേതാവ് എം.വി. രാഘവനും വോട്ട് രേഖപ്പെടുത്താനെത്തിയില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment