അടൂര്‍: പ്രവാസി സംഘടന സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു. ഏനാദിമംഗലം ഇളമണ്ണൂര്‍ വിജയ് ഭവനില്‍ മോഹന്‍കുമാര്‍ (വേണു-41)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന് പറക്കോട് ശക്തി തീയറ്ററിനു സമീപം വെള്ളഞ്ചിപാലത്തിലായിരുന്നു അപകടം.
മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പരിക്കേറ്റ് അര മണിക്കൂറോളം രക്തം വാര്‍ന്നു കിടന്നിട്ടും അതുവഴി വന്ന വാഹനങ്ങളൊന്നും നിര്‍ത്താന്‍ തയാറായില്ല. അഗ്നിശമനസേന എത്തിയതിനു ശേഷം വളരെ വൈകിയാണ് പൊലീസ് എത്തിയത്. നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
കടമ്പനാട് ഭാര്യാഗൃഹത്തില്‍ നിന്ന് സഹോദരന്‍ ശശിയെ ഇളമണ്ണൂരിലെ വീട്ടില്‍ കൊണ്ടുവിട്ടശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ദുബൈയില്‍ അലുംകോ എല്‍.എല്‍.സിയില്‍ സൈറ്റ് മാനേജരായ മോഹന്‍കുമാര്‍ ഷാര്‍ജയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
മാര്‍ച്ച് 16നാണ് ഒരു മാസത്തെ അവധിക്കു കുടുംബമൊത്ത് നാട്ടിലത്തെിയത്. പ്രവാസി സംഘടനയായ ഏനാദിമംഗലം കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ യു.എ.ഇ ചാപ്റ്റര്‍ സെക്രട്ടറിയാണ്. ഭാര്യ: കടമ്പനാട് വടക്ക് തുണ്ടില്‍ വീട്ടില്‍ സുഷമ. ഏകമകന്‍: സിദ്ധാര്‍ഥ് എസ്. മോഹന്‍ (കൃഷ്ണ.)



No comments:
Post a Comment