Latest News

ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ പുകഴ്ത്തി വി.എസ്

പെരിന്തല്‍മണ്ണ: ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു ആണ്‍കുട്ടിയേ ഉണ്ടായിരുന്നുള്ളൂവെന്നും അത് ഇബ്രാഹിം സുലൈമാന്‍ സേട്ടാണെന്നും വി.എസ്. അച്യുതാനന്ദന്‍. 

അന്ന് കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് കേരളത്തില്‍ ഭരണത്തിലിരുന്ന മുസ്ലിംലീഗിന്റെ ഒരു മന്ത്രിയോ എം.എല്‍.എയോ സംഭവത്തിനെതിരെ പ്രതികരിച്ചില്ല. മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോവുകപോലും ചെയ്യാന്‍ ലീഗ് തയാറായില്ല. പ്രതിഷേധവുമായി മുന്നോട്ട് വന്നത് ഇബ്രാഹിം സുലൈമാന്‍ സേട്ടാണെന്ന് വി.എസ് പറഞ്ഞു.

ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപവത്കരിച്ച ഐ.എന്‍.എല്ലിനെ വര്‍ഗീയ സ്വഭാവമുള്ള പാര്‍ട്ടിയായി കാണുന്ന നിലപാടായിരുന്നു വി.എസ്സിന്റേത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മലപ്പുറത്തിന്റെ മണ്ണില്‍തന്നെ സേട്ടിനെ പുകഴ്ത്തിക്കൊണ്ടാണ് വി.എസ്സ് പ്രസംഗിച്ചത്. അങ്ങാടിപ്പുറത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു വി.എസ്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.