തൃക്കരിപ്പൂര്‍: പൂവിളി, പൂരക്കളി, പൂരംകുളി. വടക്കന്‍ കേരളത്തിലെ പൂരാഘോഷത്തിന് ഭംഗി ചാര്‍ത്തുന്ന കാഴ്ചകള്‍ ഏറെയാണ്. ഈ വര്‍ഷത്തെ പൂരാഘോഷത്തിന് കഴിഞ്ഞ കാര്‍ത്തിക ദിനത്തില്‍ തുടക്കമായി. 12ന് പൂരം കുളിയോടെ ആഘോഷം സമാപിക്കും.
ഒമ്പത് നാളുകളിലായാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോല്‍സവം നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോല്‍സവം നടക്കുന്ന ക്ഷേത്രങ്ങളാണ്.
കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം. പൂരാഘോഷത്തിന് മുമ്പായി നിരവധി ചടങ്ങുകളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കുന്നത്. പൂരക്കളിക്കായി പണിക്കന്മാരെ കൂട്ടികൊണ്ടുവരല്‍, പ്രസാദവും വീട്ടിയ പണം (വെള്ളിനാണയം) നല്‍കി പൂരക്കളി നടത്തിതരണമേ എന്നേല്‍പ്പിച്ച് പണിക്കന്മാരെ നാളും മുഹൂര്‍ത്തവും നോക്കിയാണ് ഇവിടങ്ങളിലേക്ക് കൂട്ടികൊണ്ടുവരുന്നത്. ഇതോടെ പൂരഘോഷം നടക്കുന്ന ക്ഷേത്രങ്ങളിലും കാവുകളിലും മതില്‍കെട്ടിന് പുറത്ത് പന്തല്‍ കെട്ടി പൂവിട്ട് പൂരക്കളി തുടങ്ങും. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്‍കാനുണ്ടാവും.
പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. അന്ന് കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും. നേരത്തെ കാലത്തെ വരണെ കാമാ. എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയാക്കുക. പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണെന്നും അനുമാനിക്കുന്നു. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം. രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു.
പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വല്‍സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോല്‍സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി.

No comments:
Post a Comment