ആലപ്പുഴ: സഹോദരനുമൊത്തു കുളത്തില്‍ കുളിക്കുന്നതിനിടെ തെങ്ങു വീണു മൂന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ചു.
പട്ടണക്കാട് തറമൂട് പോയിക്കരച്ചിറ ഷേബുവിന്റ മകന്‍ ആകാശ് (ഒന്‍പത്) ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീടിനു സമീപത്തെ കുളത്തില്‍ ആകാശും പിതൃസഹോദരിയുടെ മകന്‍ ശ്രീക്കുട്ടനുമായി കുളിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ കുളത്തിനു സമീപത്തെ ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് ആകാശിന്റെ തലയില്‍ വീഴുകയായിരുന്നു. അടുത്തുണ്ടായിരുന്ന ശ്രീകുട്ടന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

തെങ്ങു വീണ ശബ്ദവും കുട്ടിയുടെ നിലവിളിയും കേട്ട് ഒാടിയെത്തിയ അപ്പൂപ്പന്‍ ചിന്നനാണ് ഒടിഞ്ഞുവീണ തെങ്ങിന്റെ അടിയില്‍ നിന്നു കുട്ടിയെ പുറത്തെടുത്തത്. തലയ്ക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കടക്കരപ്പള്ളി രാജരാജേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥിയാണ് ആകാശ്. മാതാവ്: ഷീന. സഹോദരി: ആര്യ. മൃതദേഹം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ദുബായിലുള്ള ഷേബു നാട്ടിലെത്തിയശേഷം സംസ്കാരം നടത്തും.

No comments:
Post a Comment