ചെറുവാഞ്ചേരി : അക്രമരാഷ്ട്രീയത്തിന്റെ ഓര്‍മകളുമായി അശ്‌ന ആദ്യ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ചെറുവാഞ്ചേരി പൂവത്തൂര്‍ ന്യൂ എല്‍.പി.സ്‌കൂളിലെ 53-ാം ബൂത്തിലാണ് അശ്‌ന വോട്ട് ചെയ്തത്.
2000 സപ്തംബര്‍ 27-ന് ഇതുപോലൊരു തിരഞ്ഞെടുപ്പ് ദിവസമായിരുന്നു അക്രമികളുടെ ബോംബേറില്‍ അശ്‌നയ്ക്ക് വലതുകാല്‍ നഷ്ടപ്പെട്ടത്. അന്ന് അഞ്ചു വയസ്സായിരുന്നു അശ്‌നയ്ക്ക്. വീട്ടുമുറ്റത്ത് അനുജനുമൊത്ത് കളിക്കുകയായിരുന്നു അശ്‌ന. ബോംബേറില്‍ അമ്മയ്ക്കും അനുജനും പരിക്കുപറ്റി.
കൃത്രിമക്കാല്‍ വെച്ച് ജീവിതത്തിന്റെ 14 വര്‍ഷങ്ങള്‍ പ്രതിസന്ധികള്‍ തരണംചെയ്ത് അവള്‍ നടന്നുകയറി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഇന്ന് അശ്‌ന.
ജനാധിപത്യ രാഷ്ട്രീയത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അക്രമം ഉപേക്ഷിക്കണമെന്നും നാടിന്റെ വികസനത്തിനും അക്രമരഹിത സമൂഹത്തിനും വേണ്ടിയാണ് യുവ തലമുറ ചിന്തിക്കേണ്ടതെന്നും അമ്മയ്‌ക്കൊപ്പം രാവിലെ ഏഴുമണിക്കുതന്നെ വോട്ടു ചെയ്യാനെത്തിയ അശ്‌ന പറഞ്ഞു.

No comments:
Post a Comment