വേറ്റിനാട്: മെഡിക്കല്‍ കോളജ്: കാര്‍ വില്ലേജ് ഓഫീസിനുള്ളിലേക്ക് ഇടിച്ചുകയറി കോവളം എംഎല്‍എ ജമീലാ പ്രകാശത്തിന് പരിക്ക്. പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാത്രി ഒന്നരയോടെ എംസി റോഡില്‍ വേറ്റിനാട് ജംഗ്അഷനു സമീപമുള്ള വെമ്പായം വില്ലേജ് ഓഫീസിനുള്ളിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്.
കാര്‍ ഓടിച്ചിരുന്ന പൂജപ്പുര സ്വദേശിയും എംഎല്‍എയുടെ പിഎയും നീലലോഹിതദാസിന്റെ ജ്യേഷ്ഠപുത്രനുമായ അജു (44)വിനും പരിക്കേറ്റിട്ടുണ്ട്. കോട്ടയത്ത് മാത്യു ടി. തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയി മടങ്ങിവരവെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാര്‍ റോഡിന് വലതുവശത്തുള്ള വില്ലേജ് ഓഫീസിന്റെ മതില്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമീലാ പ്രകാശത്തിന് നെഞ്ചിന് ചതവുണ്ട്. വിഐപി റൂമില്‍ ചികിത്സയിലാണ്. അജുവിന്റെ കാലിന് ഒടിവുണ്ട്. ഇയാളെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, MLA, Jameela Prakasham, Hospital-Treatment.

No comments:
Post a Comment