Latest News

പച്ചക്കറിയെന്ന വ്യാജേന കാലിക്കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: ഉഡുപ്പിയില്‍ കാലികളെ കുത്തിനിറച്ച് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ കാപ്പ് പോലീസ് പിടികൂടി. വാഹനത്തില്‍ പത്ത് എരുമകളും ഒരു പശുവുമാണുണ്ടായിരുന്നത്. ഇതിലൊന്ന് ശ്വാസംമുട്ടി ചത്തുപോയിരുന്നു.

കോട്ടയില്‍നിന്ന് തലപ്പാടിയിലേക്കു കടത്തിയ കാലികളെയാണു പിടികൂടിയത്. ഒരു ചെറിയ വാനില്‍ കൊള്ളാവുന്നതിലധികം കാലികളെ കുത്തിനിറച്ചിരുന്നു. ഇതിനൊപ്പം പച്ചക്കറിയും നിറച്ചു. പച്ചക്കറി കൊണ്ടുപോവുകയാണെന്ന വ്യാജേനയായിരുന്നു കടത്ത്. പുത്തൂര്‍ സ്വദേശി സൈനുല്‍ ആബിദ്(28), ഡ്രൈവര്‍ കാസര്‍കോട്ടുകാരന്‍ എ.മുഹമ്മദ്(54) എന്നിവരാണ് പിടിയിലായത്.
നീലാവരയിലെ അറവുശാലയിലേക്കാണ് കാലികളെ കൊണ്ടുപോയിരുന്നത്. ഇവയെ മോഷ്ടിച്ചുകൊണ്ടുവന്നതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംശയം തോന്നാതിരിക്കാനാണ് പച്ചക്കറികൂടി കുത്തിനിറച്ചത്. വാഹനം ഹിന്ദുസംഘടനകളുടേതാണെന്നു തോന്നിക്കാനാവശ്യമായ ചിത്രങ്ങളുമുണ്ടായിരുന്നു. 

പുത്തൂരിലെയും മഹാരാഷ്ട്രയിലെയും രജിസ്‌ട്രേഷന്‍ നമ്പര്‍ വാഹനത്തിനുണ്ട്. പരസ്​പരം ഞെരുങ്ങി ശ്വാസംമുട്ടി ദയനീയമായ അവസ്ഥയിലാണ് കാലികളുണ്ടായിരുന്നത്. അതിലൊന്ന് അവശയായി നിലത്തുവീണ് ശ്വാസംമുട്ടി ചത്തിരുന്നു. അതിനുമുകളില്‍പ്പോലും കാലികള്‍ നില്‍ക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manglore, Police, Case, Arrested. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.