മംഗലാപുരം: ത്രികോണ പ്രണയത്തിനൊടുവില്‍ ജീവന്‍ നഷ്ടപ്പെട്ട കാര്‍ക്കള പദവ് കെണ്ടോട്ടുവിലെ വിദ്യാനന്ദ സുവര്‍ണയുടെ മകന്‍ അവിനാശ് പൂജാരി(21)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മുല്‍ക്കി കൊളച്ചികമ്പള പദയിബെയിലിലെ സുഷമ പ്രസില്ല(21)യാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ സുഷമയുടെ രഹസ്യ കാമുകന്‍ ഹരീഷിന് സുഷമ അയച്ച എസ്എംഎസ്സുകളാണ് അവരുടെ അറസ്റ്റില്‍ കലാശിച്ചത്.
മൂന്നു വര്‍ഷമായി സുഷമയും അവിനാശും പ്രണയത്തിലായിരുന്നു. അതിനിടയിലാണ് കാള്‍ സെന്ററിലെ ഡ്രൈവര്‍ ഹരീഷുമായി സുഷമ പ്രണയത്തിലാകുന്നത്. അതോടെ അവിനാശിനെ സുഷമ അവഗണിക്കാന്‍ തുടങ്ങി.
ഒരുദിവസം സുഷമയുടെ സ്ഥാപനത്തില്‍ച്ചെന്ന് അവിനാശ് കാണാന്‍ ശ്രമിക്കുകയും അത് പ്രശ്‌നമാവുകയും ചെയ്തു. ഇക്കാരണത്താല്‍ സുഷമയ്ക്ക് ജോലി നഷ്ടമായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഹരീഷിനെയാണ് ഇതിനായി സുഷമ ആശ്രയിച്ചത്. സുഷമയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോഡരികില്‍ ബൈക്കുമായി കാത്തുനിന്ന അവിനാശിനെ ഹരീഷ് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം വാഹനാപകടമാണെന്നു കരുതിയെങ്കിലും അവിനാശിന്റെ അച്ഛന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകകഥ ചുരുളഴിഞ്ഞത്.
കൊലപാതകത്തിന് ശേഷം സിം കാര്‍ഡ് നശിപ്പിച്ച് നാടുവിടുകയായിരുന്നു ഇരുവരുടെയും പരിപാടി. എന്നാല്‍ പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ ഇവര്‍ അറസ്റ്റിലായി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Avinash, Murder case, Police, Lover, Arrested.

No comments:
Post a Comment