Latest News

കാസര്‍കോടിന്റെ വികസനത്തിന് യു.ഡി.എഫ്. എം.പി. വേണം -ഹൈദരലി ശിഹാബ് തങ്ങള്‍

കാഞ്ഞങ്ങാട്: കാസര്‍കോടിനെ വികസനോന്മുഖമാക്കാന്‍ യു.ഡി.എഫിന് ഇവിടെ എം.പി. ഉണ്ടാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇടതുപക്ഷത്തിന് എം.പി.യുണ്ടായ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലവും ഇവിടെ വികസന മുരടിപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് തെക്കേപുറത്ത് യു.ഡി.എഫ്. തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

കേന്ദ്രസര്‍വകലാശാല ഇവിടെ അനുവദിച്ചത് കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാരാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കിയത് കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരാണ്. വൈവിധ്യമാര്‍ന്ന ജീവിതരീതിയാണ് ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയെ മികച്ചതാക്കുന്നത്. യു.പി.എ. സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും ഇവിടത്തെ മതേതരത്വം കാത്തുസൂക്ഷിക്കാനാകില്ല. മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകൊടുക്കന്നത് ഫാസിസ്റ്റുകളെ പിന്തുണക്കലാകും -ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.എം.പി. സംസ്ഥാന കൗണ്‍സിലംഗം വി.കമ്മാരന്‍, ഐ.എന്‍.ടി.യു.സി. ദേശീയ വര്‍ക്കിങ് കമ്മിറ്റിയംഗം അഡ്വ. എം.സി.ജോസ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.മുഹമ്മദ്കുഞ്ഞി, എ.ഹമീദ് ഹാജി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.അസൈനാര്‍, കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി.അരവിന്ദാക്ഷന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ എം.പി.ഹസീന താജുദ്ദീന്‍, അജാനൂര്‍ ഗ്രാമപ്പഞ്ചായത്തധ്യക്ഷ പി.പി.നസീമ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.