ബീജിംഗ്: മൂന്നു വയസ്സുകാരിയുടെ സിഗററ്റ് ലൈറ്റര്‍ കൊണ്ടുള്ള കളി കാര്യമായപ്പോള്‍ പൊലിഞ്ഞത് 12 പേരുടെ ജീവന്‍. ചൈനയിലെ ദക്ഷിണ പ്രവിശ്യയായ ഗുവാംഗ്‌ഡോംഗിലെ ഒരു വസ്ത്രനിര്‍മ്മാണ കേന്ദ്രത്തിലാണ് കടയുടമയുടെ മകളുടെ 'കുസൃതി' അരങ്ങേറിയത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും നിരവിധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഒരു വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.
സ്ഥാപനമുടമയോടൊപ്പം മൂന്നു വയസ്സുള്ള മകളും ഇവിടെയെത്തുക പതിവാണ്. പിതാവ് ജോലിത്തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍, മകള്‍ അവളുടെ മാത്രം കളികളുടെ ലോകത്തായിരിക്കും. ഇത്തരത്തില്‍ സിഗററ്റ് ലൈറ്ററുപയോഗിച്ച് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ സ്ഥാപനത്തിലുണ്ടായിരുന്ന സ്‌പോഞ്ചു കെട്ടുകളിലേക്ക് കുട്ടി അറിയാതെ തീ കൊളുത്തുകയായിരുന്നു. പൊടുന്നനെ തന്നെ തീ ആളിപ്പടരുകയും ചെയ്തു.
അപകടം നടന്ന കെട്ടിടം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അതേ സമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, Obituary, World-news.

No comments:
Post a Comment