ബേക്കല്‍: തീപൊള്ളലേറ്റ് കഴിഞ്ഞ 47 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കാസര്‍കോട് പൊവ്വലിലെ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ ബേക്കല്‍ ഹദ്ദാദ് നഗറിലെ ഫൗസിയ(33)യാണ് ചികിത്സക്കിടെ ഞായറാഴ്ച വൈകിട്ട് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ കത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വസ്ത്രത്തിന് തീപിടിച്ച് ദേഹമാസകലം സാരമായി പൊള്ളലേറ്റ ഫൗസിയ 37 ദിവസം മംഗലാപുരം എ ജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനാല്‍ പത്ത് ദിവസം മുമ്പ് യുവതിയെ കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഹദ്ദാദ്‌നഗറിലെ പാര്‍ലെ മുഹമ്മദിന്റെയും മിസ്‌രിയയുടെയും മകളാണ്. വിദ്യാര്‍ത്ഥികളായ അഷ്ഫാഖ്, അര്‍ഷിദ, അയഫൂന എന്നിവര്‍ മക്കളാണ്. സൗദിഅറേബ്യയിലുള്ള അബ്ദുല്ല ഏക സഹോദരന്‍.
No comments:
Post a Comment