ന്യൂയോര്‍ക്ക്: കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചെല്ല്. എന്നാല്‍ ഈ അമേരിക്കന്‍ യുവതിക്ക് കുഞ്ഞുങ്ങള്‍ അത്ര പൊന്നൊന്നുമല്ല. ഒന്നും രണ്ടുമല്ല നൊന്തു പ്രസവിച്ച ഏഴു കുഞ്ഞുങ്ങളെയാണ് ഇവര്‍ കൊന്നുകളഞ്ഞത്. കൊന്നു കുഴിച്ചു മൂടുകയല്ല ചെയ്തത്, പകരം സ്റ്റഫ് ചെയ്ത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലാക്കി വീടിന്റെ ഗാരേജില്‍ സൂക്ഷിക്കുകയായിരുന്നു. മെഗന്‍ ഹണ്ട്‌സ്മാന്‍ എന്ന 39കാരിയാണ് ഈ കൊടും ക്രൂരത ചെയ്തത്.
ഹണ്ട്‌സ്മാനുമായി അകന്നു കഴിയുന്ന ഭര്‍ത്താവാണ് വിവരം പോലീസിലറിയിച്ചത്. വീട്ടില്‍ ഒരു കുട്ടി മരിച്ചതായി വിവരം ലഭിച്ച പോലീസുകാര്‍ നടത്തിയ തെരച്ചിലില്‍ മറ്റ് ആറു കുട്ടികളുടെ ദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. ഈ കുട്ടികളൊക്കെയും കൊല്ലപ്പെടുമ്പോള്‍ ഇവരുടെ ഭര്‍ത്താവ് ഇവരോടൊപ്പമായിരുന്നു താമസം. ഇയാളുടെ പേര് വെളിപ്പെടുത്തുവാന്‍ പോലീസ് തയാറായിട്ടില്ല. ഇയാള്‍ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. വിചിത്രമായ കണ്ടെത്തലാണിത്. അയാള്‍ എങ്ങനെ ഒന്നുമറിയാതെ വര്‍ഷങ്ങളോളം ആ വീട്ടില്‍ കഴിഞ്ഞു എന്നത് ഇപ്പോഴും അജ്ഞാതം.
മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഹണ്ട്‌സ്മാനും ഭര്‍ത്താവും തന്നെയാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇത് തെളിയിക്കുന്നതിനായി മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹണ്ട്‌സ്മാന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയാണ് വീട്. ഗാരേജ് വൃത്തിയാക്കുന്നതിനിടയിലാണ് ഇയാള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരോടൊപ്പം മൂന്ന് പെണ്‍മക്കളും താമസിക്കുന്നുണ്ട്. മൂത്ത മകള്‍ക്ക് ഏകദേശം ഇരുപത് വയസും ഇളയ കുട്ടിക്ക് 13 വയസുമാണ് പ്രായം.
ഏറെക്കാലം ഇവരുടെ അയല്‍ക്കാരനായിരുന്ന ഷാരോണ്‍ ചിപ്പ്മാനാണ് ഈ വിവരം പോലീസിന് നല്‍കിയത്. നല്ലൊരയല്‍ക്കാരിയായാണ് ഇയാള്‍ ഹണ്ട്‌സ്മാനെ ഇപ്പോഴുമോര്‍ക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. എന്തായാലും അന്വേഷണത്തിന്റെ ആദ്യപടിയായി ഹണ്ട്‌സ്മാനെ അറസ്റ്റ് ചെയ്ത് സാള്‍ട്ട് ലേക്ക് സിറ്റി ജയിലിലേക്ക് അയച്ചിട്ടുണ്ട്. കോടതി വിധിക്കായി അല്‍പ്പനാള്‍ കൂടി കാത്തിരുന്നേ മതിയാകൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Child, Murder, Mother, World-news

No comments:
Post a Comment