കൊച്ചി: ആദ്യ വിവാഹം തകര്‍ന്നതിനു ശേഷം പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് നടി കാവ്യാ മാധവന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ നയം വ്യക്തമാക്കിയത്. പുനര്‍ വിവാഹത്തെ പൂര്‍ണമായി തള്ളാതെയാണ് കാവ്യയുടെ വിശദീകരണം. അതോടൊപ്പം താനും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഒരുകാലത്തും അവസാനിക്കില്ലെന്നും കാവ്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ഇതുവരെ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. ദാമ്പത്യം എന്നത് ഒരു പെണ്ണിന്റെ ജന്മസാഫല്യമെന്ന് കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോള്‍ ആ ചിന്താശക്തിയൊക്കെ മാറി. ഒരു പെണ്ണ് സ്വന്തം കാലില്‍ നില്‍ക്കണം. സാമ്പത്തികമായും മാനസികമായും അവള്‍ക്കൊരു അടുക്കും ചിട്ടയുമൊക്കെ വേണം. ഇതൊക്കെ കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ താന്‍ പുനര്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്നാണ് കാവ്യ വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് പരക്കുന്നതെന്നും കാവ്യ പറയുന്നു. ഈ കിംവദന്തികള്‍ക്ക് ഒരു വിരാമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം വിവാഹിതയായി ദാമ്പത്യജീവിതം തുടങ്ങിയതിനു ശേഷവും ഈ കിംവദന്തികള്‍ പ്രചരിച്ചിരുന്നു. പറയേണ്ടവര്‍ക്ക് പറയാതെ ഉറക്കം വരില്ല. കിംവദന്തികളില്‍ നിന്നും വിമുക്തയാകാന്‍ ഞാനൊരു പ്രവാസജീവിതം തുടങ്ങുമ്പോള്‍ അപ്പോഴും ഇത്തരക്കാര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കും. കാവ്യ വിദേശത്ത് പരപുരുഷനോടൊപ്പം കഴിയുന്നതായ കിംവദന്തിയാകും പരത്തുകയെന്നും കാവ്യ പറയുന്നു.
പഴയ കാവ്യയല്ല, പുതിയ കാവ്യയെന്നും അവര്‍ പറയുന്നു. ഈ ലോകത്തുള്ള എല്ലാവരും നല്ലവരാണെന്നാണ് മുന്‍പ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെ കരുതിയിരുന്നവരില്‍ പലരും അങ്ങനെയല്ല. മനസില്‍ കാപട്യവും ഹൃദയം നിറയെ കളങ്കം ഉള്ളവരുമായിരുന്നു. പക്ഷേ അവരില്‍ പഴിചാരുന്നത് ശരിയല്ല. അതേസമയം, അവരെക്കുറിച്ച് ശരിക്കും പഠിക്കാന്‍ കഴിയാതെ പോയി. അതായിരുന്നു സത്യം. അവിടെയായിരുന്നു തനിക്ക് പരാജയം നേരിട്ടതെന്നും കാവ്യ വിലയിരുത്തുന്നു.
ഇപ്പോള്‍ നൂറുശതമാനം നല്ലവരായി തനിക്കു മുന്നില്‍ എത്തുന്ന പല വ്യക്തികളെയും താന്‍ സംശയപൂര്‍വ്വമാണ് കാണുന്നതെന്നും കാവ്യ പറയുന്നു. ഇപ്പോള്‍ എന്നോട് വെളുക്കെ ചിരിച്ച് പരിചിതരായവര്‍ നാളെ എന്നെ ചതിക്കുമെന്ന ഭയവും ഉള്ളിലുണ്ടെന്നും കാവ്യ അഭിമുഖത്തില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Kavyamadhavan.

No comments:
Post a Comment