Latest News

പറവൂര്‍ പീഡനം: വിഐപികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍ക്കുട്ടി

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പല പ്രമുഖ വ്യക്തികളും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടിയുടെ കത്ത്. ഹൈക്കോടതി ജഡ്ജിക്ക് സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. 

മുമ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചവര്‍ക്കു വേണ്ടിയാണ് പുതിയ അന്വേഷണ സംഘം വരുന്നതെന്ന് ആശങ്കയുണ്ട്. പുതിയ സംഘത്തിലുള്ളവരോട് താനനുഭവിച്ച പീഡന വിവരങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കും. മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് അതിനോളം തന്നെ വിഷമമുണ്ടാക്കുന്നതാണ് ആ വിവരങ്ങള്‍ മറ്റൊരാളോട് പറയേണ്ടി വരുന്നതും എന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. 

ഇതേക്കുറിച്ചും അന്വേഷണ സംഘത്തെ മാറ്റിയതിനെക്കുറിച്ചും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ നേരത്തേ വരാപ്പുഴ പീഡനക്കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആ കേസിന്റെ അന്വേഷണത്തിന് തങ്ങളെ പാര്‍പ്പിച്ച സ്ഥലത്ത് വരുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ തന്‍റെ ഡയറി പല തവണ ചോദിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പുതിയ അന്വേഷണ സംഘത്തിലുള്ളവര്‍ തന്നെ ശിക്ഷിക്കുമോ അതോ പ്രതികളുമായി കൂട്ടു ചേര്‍ന്ന് ഇല്ലാതാക്കുമോ എന്ന പേടിയും കത്തിലുണ്ട്. പുതിയ സംഘത്തില്‍ വിശ്വാസമില്ലെന്നും പഴയ സംഘം തുടരണമെന്നാണ് ആഗ്രഹമെന്നും പറയുന്നു. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ 2012-ല്‍ ഹൈക്കോടതി ഉത്തരവിട്ട കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്.

നല്ല ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ സംഘത്തിലെ ഒരാള്‍ നേരത്തേ പെണ്‍കുട്ടിയെ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ നിര്‍ബന്ധിച്ച ആളാണെന്ന് പെണ്‍കുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് തമ്പാന്‍ ബോധിപ്പിച്ചു. അതിനായി പണം വാഗ്ദാനം ചെയ്തിരുന്നു. സംഘത്തിന്‍റെ നിരീക്ഷണച്ചുമതലയുള്ള ഐ.ജി. തീവണ്ടിയില്‍ മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ആളാണ് എന്നും പെണ്‍കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. പി.എന്‍. ഉണ്ണിരാജിനെയും മുന്‍ സംഘത്തെയും മാറ്റാന്‍ തക്കതായ കാരണമൊന്നും പറയുന്നില്ലെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Paravoor Rape Case, Kochi, High Court Judge.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.