പിണറായി: പിണറായിയില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ യുവാവിനുനേരെ ഗുണ്ടാ അക്രമം. പന്തക്കപ്പാറകോഴൂര്‍ അര്‍ജുന്‍ നിവാസില്‍ സജ്ജയ് (36)നു നേരെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അക്രമമുണ്ടായത്. സജ്ജയിന്റെ ഇടതുകാല്‍ തല്ലിയൊടിച്ചിട്ടുണ്ട്. തലയ്ക്കും ഗുരുതരമായി പരിക്കേറ്റ സജ്ജയിനെ തലശ്ശേരി ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ സുഹൃത്തിനെയും കൂട്ടി ആസ്പത്രിയില്‍ പോകാനായി ഓട്ടോറിക്ഷയെടുക്കാന്‍ ബൈക്കില്‍ പിണറായിയിലെത്തിയപ്പോഴാണ് സജ്ജയിനു നേരെ അക്രമമുണ്ടായത്. പിണറായി വില്ലേജ് ഓഫീസിന്റെ ഇടനാഴിയില്‍നിന്ന് തൂവാലകൊണ്ട് മുഖം മറച്ചെത്തിയ നാലംഗസംഘം മാരകായുധങ്ങളുമായി തന്നെ ആക്രമിക്കുകയായിരുന്നെന്നും പ്രതികളില്‍ ചിലര്‍ക്ക് സി.പി.എം. ബന്ധമുണ്ടെന്നും സജ്ജയ് പോലീസിന് മൊഴിനല്കിയിട്ടുണ്ട്. ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റ് വീണ തന്റെ ദേഹത്ത് കരിങ്കല്ലിടാനും ശ്രമം നടന്നതായി സജ്ജയ് പറഞ്ഞു.
സജ്ജയ് സഞ്ചരിച്ച ബൈക്ക് അക്രമികള്‍ തല്ലിത്തകര്‍ത്തു. ചോരയില്‍ കുളിച്ചു കിടന്ന ഇയാളെ സുഹൃത്തുക്കള്‍ എത്തിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) പിണറായി ഡിവിഷന്‍ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്ന് ലോക്കല്‍ സെക്രട്ടറി കെ.കെ.രാജീവന്‍ അറിയിച്ചു.

No comments:
Post a Comment