ബോവിക്കാനം: ബന്ധങ്ങള്‍ വശളാവുന്ന വര്‍ത്തമാനകാലത്ത് ഐക്യത്തിനുവേണ്ടി എല്ലാവരും സര്‍വ്വം മറന്ന് ഒന്നിക്കണമെന്ന് പ്രമുഖ മതപണ്ഡിതന്‍ പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി പറഞ്ഞു. ബോവിക്കാനം അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ വാര്‍ഷികാഘോഷത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരസ്പര സഹകരണവും സൗഹാര്‍ദ്ദവുമുള്ളദിക്കില്‍ മാത്രമേ വിജയമുണ്ടാവുകയുള്ളു. നന്മയ്ക്കുവേണ്ടിയാണ് മനുഷ്യന്‍ നിലകൊള്ളേണ്ടത്. മഹാന്മാരായ നായകന്മാര്‍ നാടിന്റെയും സമൂഹത്തിന്റെയും വിജയത്തിനുവേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് ആളുകള്‍ പരസ്പരം പാരവെക്കുവാനും പകതീര്‍ക്കുവാനുമായാണ് സമയം ചിലവഴിക്കുന്നത്. സഹോദരന്റെ വിജയം നമ്മെ ആസുയപ്പെടുത്തുകയും അവന്റെ പരാജയം നമ്മെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു.
അടിപൊളി ജീവിതത്തിനുപിന്നാലെ പോകുമ്പോള്‍ മരണം മാടിവിളിക്കുകയാണെന്ന സത്യം യുവത്വം മറന്നുപോവുകയാണെന്നും ഭൂമിയില്‍ ചെയ്ത നല്ല വാക്കുകളും നല്ല പ്രവര്‍ത്തനങ്ങളും മാത്രമേ അവസാനം ബാക്കിയുണ്ടാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



No comments:
Post a Comment