പടന്ന: പോളിങ്ങിനുശേഷം അവലോകനയോഗം ചേരുന്നതിനിടെ വീട്ടില്‍ കയറി എല്‍.ഡി.എഫ് ഏജന്റിനെ മര്‍ദിച്ചെന്ന് പരാതി. മര്‍ദനമേറ്റ പടന്നയിലെ പി.കെ.സി. മുനീറിനെ (35) ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പടന്ന ഗവ. യു.പി. സ്‌കൂളിലെ വോെട്ടടുപ്പിനുശേഷം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സി. അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ യോഗംചേരുന്നതിനിടയില്‍ ഒരുസംഘം ആളുകള്‍ വന്ന് ഇഷ്ടികയും കല്ലും എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷം മുനീറിനെ മര്‍ദിച്ചുവെന്നാണ് പരാതി.
സി.പി.എം. തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി വി.പി.പി. മുസ്തഫയ്ക്ക് നേരെയും കയ്യേറ്റശ്രമം നടന്നു. നീലേശ്വരം സി.ഐ.യുടെയും ചന്തേര എസ്.ഐ.യുടെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.
No comments:
Post a Comment