കൊച്ചി: കാസര്‍കോട് , കൊല്ലം ജില്ലകളിലെ ഓഡിറ്റോറിയം ഉടമകളില്‍ കോടതിയിലെത്തിയവരുടെ പക്കല്‍ നിന്നു മംഗല്യനിധി സെസ് പിരിക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. ഫീസ് ഈടാക്കുന്നതിന് ആനുപാതിക സേവനമൊന്നും സര്‍ക്കാരില്‍ നിന്നു തങ്ങള്‍ക്കു കിട്ടാത്തതിനാല്‍ ഓഡിറ്റോറിയം ഉടമകളില്‍ നിന്നു ഫീസ് ഈടാക്കുന്നതിനു പകരം വിവാഹ റജിസ്ട്രേഷന്‍ സമയത്ത് ഫീസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ധനകാര്യവകുപ്പിനു നിവേദനം നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിന്നെത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണു ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്റെ സ്റ്റേ ഉത്തരവ്. വിവാഹാഘോഷ ചടങ്ങുകള്‍ക്കു ചെലവിന്റെ 3% സെസ് പിരിkക്കുമെന്നു 2013 ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും പിന്നീട് സ്ളാബ് നിരക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. കോര്‍പറേഷന്‍, മുനിസിപ്പല്‍ മേഖലകളില്‍ എസി, നോണ്‍ എസി ഓഡിറ്റോറിയങ്ങള്‍ക്ക് യഥാക്രമം 10,000 രൂപ, 5000 രൂപ എന്നിങ്ങനെയും പഞ്ചായത്തു പ്രദേശത്ത് 7500 രൂപ, 3000 രൂപ എന്നിങ്ങനെയുമാണ് ഈടാക്കുന്നത്.
മംഗല്യനിധി സെസ് പിരിവ് വിവാഹത്തിനു നികുതി ഏര്‍പ്പെടുത്തുന്നതിനു തുല്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതിനധികാരമില്ലെന്നും ഹര്‍ജിഭാഗത്ത് അഡ്വ. കെ.പി. പ്രദീപ് വാദിച്ചു. എന്നാല്‍ സെസ് പിരിവ് നികുതി പിരിവല്ലെന്നും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ പേരില്‍ ഫീസ് പിരിച്ചു നിര്‍ധനകുടുംബങ്ങള്‍ക്കു വിവാഹസഹായം നല്‍കുകയാണെന്നും ഇതു തികയാഞ്ഞ് ഇപ്പോള്‍ മംഗല്യനിധി ലോട്ടറി ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

No comments:
Post a Comment