രാജപുരം: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തിറങ്ങിയ ഓട്ടമലയില്‍ ദുരിതംപേറി ഒരു കുഞ്ഞുകൂടി പിറന്നു. മേല്‍ച്ചുണ്ടില്ലാതെയാണ് കുട്ടി ജനിച്ചത്. അതുകൊണ്ടുതന്നെ 45 ദിവസമായിട്ടും കുഞ്ഞിനെ മുലയൂട്ടാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
ബളാംതോട് ഓട്ടമലയിലെ ബിനു-അനിത ദമ്പതിമാര്‍ക്കാണ് മേല്‍ച്ചുണ്ടില്ലാത്ത ആണ്‍കുട്ടി പിറന്നത്. കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ ശ്വാസനാളത്തില്‍ കുടുങ്ങുകയാണ്.
ഈ ദുരിതത്തിന് അറുതിയുണ്ടാവണമെങ്കില്‍ രണ്ട് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അരപ്പട്ടിണിയുമായി മണ്‍കുടിലില്‍ ജീവിതം തള്ളിനീക്കുന്ന ബിനുവും അനിതയും ഡോക്ടര്‍മാരുടെ വാക്കുകള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയ കുടുംബമാണ് ഇവരുടേത്. അനിതയുടെ മുത്തച്ഛനും മുത്തശ്ശിയും അര്‍ബുദ രോഗം ബാധിച്ചാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷം തളിക്കുന്നത് നേരില്‍ കണ്ടവരാണ് മുത്തച്ഛനും മുത്തശ്ശിയും. ബിനുവിനും അനിതയ്ക്കും പനത്തടി സര്‍വീസ് ബാങ്ക് പനത്തടി ശാഖയില്‍ അക്കൗണ്ടുണ്ട്. 26318 ആണ് അക്കൗണ്ട് നമ്പര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment