ഉദുമ: പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ്ഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളോജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഷംസീന മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടുയര്‍ന്ന അപവാദ പ്രചരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം പുരോഗമിച്ച് വരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പാളിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്ന പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
ഇതുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പാളിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്ന പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തത്
ഇതിനകം പത്തിലധികം പേരില്‍ നിന്ന് കേസന്വേഷിക്കുന്ന അഡീഷണല്‍ എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ മൊഴി ശേഖരിച്ചു.
ഷംസീനയുടെ പിതാവ് ഇറച്ചി വ്യാപാരി പി കെ സക്കീര്‍, ഉമ്മ നസീമ, ഷംസീനയുടെ സഹോദരങ്ങളായ ഫര്‍സാന, ബിലാല്‍, ഖാദര്‍, ജംഷീന, ഇര്‍ഫാന, ഷംസീനയുടെ അടുത്ത രണ്ട് ബന്ധുക്കള്‍, ഷംസീനയുടെ ക്ലാസ് അധ്യാപിക, കാണാതായ വിലപിടിപ്പുള്ള മൊബൈല്‍ ഫോണിന്റെ ഉടമയായ വിദ്യാര്‍ത്ഥിനി തുടങ്ങിയവരില്‍ നിന്നാണ് പോലീസ് മൊഴി ശേഖരിച്ചത്. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടും.
ഷംസീനയുടെ ക്ലാസില്‍ 25 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷമേ പോലീസ് ഈ കേസില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.
മാര്‍ച്ച് 19 ന് വൈകുന്നേരമാണ് ഷംസീന ഉദുമ പാക്യാര ബദരിയ നഗറിലെ വാടക വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഷാള്‍ അറുത്ത് മാറ്റി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം എ ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒമ്പത് ദിവസത്തോളം മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞ ഷംസീന 28 ന് ഉച്ചക്ക് 12 മണിയോടെയാണ് മരണപ്പെട്ടത്.
അതേ സമയം ഷംസീനയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം നടത്തി കുററക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിററി രൂപീകരിക്കാനൊരുങ്ങുകയാണ്. ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പാക്യാര ബദരിയ നഗറില്‍ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment