കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ്. അനുകൂല തരംഗമാണെന്നും ഇത് വോട്ടാക്കിമാറ്റാന്‍ ഇനിയുള്ള ദിവസങ്ങളില്‍മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നടത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കാസര്‍കോട് സിറ്റി ടവറില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ജില്ലാ യോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, ഹമീദലി ഷംനാട്, ടി.ഇ.അബ്ദുള്ള, ജില്ലാ ഭാരവാഹികളായ എ.അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ഹാജി, കെ.എം.ശംസുദ്ദീന്‍, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, ഹനീഫ് ഹാജി പൈവളിഗെ, എം.അബ്ദുല്ല മുഗു, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, പെരിങ്ങോം മുസ്തഫ, ഷുക്കൂര്‍ ഹാജി, കെ.ടി. സഹദുള്ള,കെ.കെ.അഷ്‌റഫ്, എം.എസ്. മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, വി.കെ.പി.ഹമീദലി, വി.കെ. ബാവ, ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍, എ.എ.ജലീല്‍, എം.അബ്ബാസ്, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, കുഞ്ഞാമദ് പുഞ്ചാവി, എ.എ.അബ്ദുല്‍ റഹ്മാന്‍, എ.പി.ഉമ്മര്‍, ശംസുദ്ദീന്‍ ചെമ്പിരിക്ക, ഹംസ തൊട്ടി, ഹസൈനാര്‍ തോട്ടുംഭാഗം, സഹീര്‍ ആസിഫ്, റഊഫ് ബായിക്കര പ്രസംഗിച്ചു.



No comments:
Post a Comment