Latest News

അനുഗ്രഹം തേടി ടി സിദ്ദീഖ്

കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടി സിദ്ദിഖ് ചൊവ്വാഴ്ച രാവിലെ പ്രചരണമാരംഭിച്ചത് ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷന്മാരുടെ വോട്ടുതേടിയായിരുന്നു. അഡ്വ: നാരായണഭട്ട്, അഡ്വ: ബാലകൃഷ്ണ ഷെട്ടി, കെ ജഗദീഷ്, ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ: എഎന്‍ അശോക് കുമാര്‍ എന്നിവരുടെ വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിച്ച് നിലവിലെ ജില്ലയിലെ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹായഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

തുടര്‍ന്ന് കാസര്‍കോട് കടപ്പുറത്തേക്കായിരുന്നു യാത്ര തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട അദ്ദേഹം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ച രജനീഷ്, വാഹനാപകടത്തില്‍ പരിക്കുപറ്റിയ സുജിത്ത് എന്നിവരുടെ വീടുകളും സന്ദര്‍ശിച്ച് വോട്ടുറപ്പിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പങ്കെടുത്ത പെര്‍ലയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

പിന്നീട് പനയാല്‍ മീത്തല്‍വീട് കൂക്കള്‍ തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവത്തിലെത്തിയ അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് പരമാവധി വോട്ടര്‍മാരെക്കാണാനും അദ്ദേഹം മറന്നില്ല.

തുടര്‍ന്ന് ദേളി സഅദിയ കോളേജിലെത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സ്വീകരണം പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. കൂടെയുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ലതികാസുഭാഷും സഹപ്രവര്‍ത്തകരും കൂടി വോട്ടുചോദിച്ചത് അവര്‍ക്കിടയിലെ ആവേശം ഇരട്ടിയാക്കി.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സിദ്ദിഖ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെ ചാനല്‍ പ്രവര്‍ത്തകര്‍ക്കും മുഖം നല്‍കിയ അദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വോട്ട്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു രാത്രിവൈകും വരെ..



















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.