കാഞ്ഞങ്ങാട്: യുവതിയെയും കുട്ടിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം ചിന്നഭിന്നമായി കിടക്കുകയാണ്.
മംഗലാപുരം - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ട്രെയ്‌നാണ് ഇരുവരെയും ഇടിച്ചിട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കൊവ്വല്‍പള്ളി പത്തായപ്പുരക്ക് പടിഞ്ഞാറ് പാളത്തിന് സമീപമാണ് അപകടം നടന്നത്.
കുട്ടിയുടെ കൈപിടിച്ച് യുവതി പാളത്തിലൂടെ നടന്നു പോകുന്നത് കണ്ടിരുന്നതായും കുട്ടി നിലവിളിച്ചു കൊണ്ടിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ തലയുടെ ഭാഗം തിരിച്ചറിയാനാകാത്ത വിധം തകര്‍ന്നു.
ഇടത് കാല്‍മുട്ട് മുറിഞ്ഞ് ഒരു സൈഡിലേക്ക് തെറിച്ചു പോയി. മൃതദേഹത്തിന് സമീപത്ത് നിന്ന് മരിച്ച കുട്ടിയുടേതെന്ന് കരുതുന്ന ചിത്രം കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോയില്‍ കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്ന് വ്യക്തമായിട്ടുണ്ട്. മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള യാതൊരു രേഖയും കണ്ടെത്താനായിട്ടില്ല. അമ്മയും മകളുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

No comments:
Post a Comment