മഞ്ചേശ്വരം: അക്ഷരാര്‍ഥത്തില്‍ പടയോട്ടമായരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ അവസാന മഞ്ചേശ്വരം പര്യടനം. എന്‍ഡോസള്‍ഫാന്‍ വിനാശം വിതച്ച എന്‍മകജെ പഞ്ചായത്തിലെ വാണിനഗറിലായിരുന്നു ആദ്യ സ്വീകരണം. ഗ്രാമീണതയുടെ ശാലീനതയും നാട്ടിന്‍ പുറത്തിന്റെ സൗന്ദര്യവും സമ്മേളിച്ചു നില്‍ക്കുന്ന ഇവിടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും രക്തഹാരം അണിയിച്ചും പ്രവര്‍ത്തകരും നാട്ടുകാരും ആവേശത്തോടെ വരവേറ്റു വികസന നായകനെ.
എല്ലാവരെയും ഹസ്തദാനം ചെയ്ത് ചെറിയെരു പ്രസംഗം. താന്‍ കൊണ്ടുവന്ന വികസനവും ദേശീയ രാഷ്ട്രീയവും സ്പര്‍ശിക്കുന്ന ചെറിയ പ്രസംഗം. തുളു അക്കാദമി കൊണ്ട് വന്നതും മറാഠി പ്രശ്‌നത്തില്‍ തക്കസമയത്ത് ഇടപെടാന്‍ സാധിച്ചിനെയും എടുത്ത്കാട്ടാന്‍ മറന്നില്ല. അവിടെനിന്നും ബന്‍പത്തടുക്ക യിലെത്തുമ്പോള്‍ പടക്കം പൊട്ടിച്ചും ബാന്റ് വാദ്യങ്ങളോടെയും തങ്ങളുടെ പ്രിയപെട്ട എംപിയെ സ്വീകരിച്ചത്. വിലകയറ്റവും കോണ്‍ഗ്രസിന്റെ അഴിമതി ഭരണവും ചൂണ്ടി കാട്ടി പ്രസംഗം. പള്ളം സ്വീകരണ കേന്ദ്രത്തിലെത്തുമ്പോള്‍ അന്തരീക്ഷം മെല്ലെ ചൂടുപിടിച്ചിരുന്നെങ്കിലും അതിനെ വെല്ലുന്ന ആവേശതിരയിളക്കത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും.
തടിച്ചു കൂടിയ വന്‍ജനാവലിയെ സാക്ഷിനിര്‍ത്തി മലങ്കര പ്രദേശത്തെ മൈതാനം അബ്ദുള്ളയുടെ നേതൃത്വത്തില്‍ സിപിഐ എമ്മിലേക്കു വന്ന കുടുംബങ്ങളെ കരുണാകരന്‍ എം പി രക്തഹാരം അണിയിച്ച് സ്വീകരിച്ചു. ധര്‍മ്മത്തടുക്ക, പെര്‍മുദെ, ജോഡ്കല്‍ എന്നിവിടങ്ങളിലേ സ്വികരണം കഴിഞ്ഞ് നരസന്ന കേളനിയില്‍ തന്റെ എം പി ഫണ്ടില്‍ നിന്നും അനുവദിച്ച കുടുവെള്ള പദ്ധതി സന്ദര്‍ശനം.
ദാരിദ്ര്യത്തില്‍ കഴിയുന്ന കോളനി നാസികള്‍ക്ക് വലിയ അനുഗ്രഹമായി മാറിയ പദ്ധതിക്ക് മുന്നിലെത്തുമ്പോള്‍ കോളനിവാസികള്‍ നല്‍കിയത് സ്‌നേഹ ഊഷ്മളതയില്‍ വീര്‍പുമുട്ടി അല്‍പനേരം. കനത്ത ചൂടിനോട് തെരെഞ്ഞെടുപ്പ് താപം കൂടി ചേര്‍ന്നപ്പോള്‍ മണ്ഡലത്തിലേ തെരുവീഥിയില്‍ ഉഗ്രതാപത്തെ ശമിപ്പിക്കാന്‍ പൂനാര്‍പുളി സര്‍ബത്ത്മായി കാത്തരിക്കുകയാണ് പ്രവര്‍ത്തകര്‍. ലാല്‍ബാഗ്, മുളിഗദെ, കുരുടപദവ്, ഗുവൈദ പടുപ്പ് എന്നിവിടങ്ങളില്‍ ഉച്ചക്ക് മുന്നേ സ്വീകരണം. എല്ലാ സ്വീകരണ കേന്ദ്രത്തിലും വന്‍ആള്‍ക്കുട്ടം.
കനത്ത ചൂടിലും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ജനാവലി എത്തുന്നത് ജീവിത ച്ചുടില്‍ തങ്ങള്‍ക്ക് തണലായി കുണാകരന്‍ ഉണ്ടാകും ഉറപ്പുള്ളത് കൊണ്ടാണ്. ഭക്ഷണവും ലഘുവിശ്രമ കഴിഞ്ഞ് ബാക്രവയല്‍, സുള്ള്യമെ എന്നിവിടങ്ങളില്‍ സ്വീകരണം. പൊയ്യയിലെത്തുമ്പോള്‍ ആവേശത്തോടെയുള്ള സ്വീകരണത്തില്‍ വ്യത്യസ്ഥമായ കാഴ്ചയായിരുന്നു ഹിതേഷും അക്ഷന്തും ജനകീയ നേതാവിനേ സ്വീകരിക്കാന്‍ എത്തിയത് യക്ഷഗാന വേശത്തില്‍. വ്യത്യസ്ഥമായ ഈ സ്വീകരണം കഴ്ചയുടെ നവ്യതയാണ് സൃഷ്ടിച്ചത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളും വിളിച്ചു പറഞ്ഞിരുന്നനത് ഇനി കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറായിരിക്കുമെന്നാണ്.
ആഡംബര വിമാങ്ങളിലും ഹെലിക്കേപ്റ്ററുകളിലും വന്നിറങ്ങുന്ന ദന്തഗോപുര വാസികളായ നേതാക്കളെ ജനം കൈയെയാഴിയുമെന്ന് കരുണാകരന്‍ പലകേന്ദ്രങ്ങളിലും ഓര്‍മപ്പെടുത്തി. അത്തരം നേതാക്കളുടെ മൂക്കിന്‍ ചുവട്ടില്‍ നടന്ന ഡല്‍ഹി തിരെഞ്ഞെടുപ്പ് ചരിത്രം രാജ്യം മുഴുവന്‍ ആവര്‍ത്തിക്കും. ചികുറുപാദെ, മജ്‌വയല്‍, ഹെസങ്കടി, ഉപ്പള ടൗണ്‍, ബേക്കൂര്‍, കുക്കാര്‍, അരിക്കാട് ജങ്ഷന്‍ എന്നിടങ്ങളില്‍ തെരുവോരങ്ങളെ നിശ്ചലമാക്കുന്ന സ്വീകരണങ്ങളാണ് ലഭിച്ചത്. തെരുവീഥികള്‍ ്രപിയ നേതാവിനേ നെഞ്ചേറ്റിയപ്പോള്‍ എതിരാളിള്‍ അപ്രസക്തരാകുകയാണ് മണ്ഡലത്തില്‍. ആരിക്കാടി ക്കടവത്ത്, കോയിപ്പാടി കടപ്പുറം, കുമ്പള ടൗണ്‍, ശാന്തിപ്പള്ളം, ബദരിയ്യ നഗര്‍, പേരാല്‍ എന്നിവിങ്ങളിലേ പര്യടനം പൂര്‍ത്തിയാക്കി മൊഗ്രാലില്‍ സമാപിക്കുമ്പോള്‍ ചരിത്രത്തിന്റെ ഭാഗമാകുന്ന പടയോട്ടമായിരുന്നു ഒരോന്നും. മെഗ്രാലില്‍ സമാപിക്കുന്നത് ഈ തെരെഞ്ഞെടുപ്പിലെ വാഹന പര്യടന ജാഥയുടെ അവസാനം കൂടിയായിരുന്നു ഇത്.
വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്-ഐഎന്‍എല്‍ നേതാക്കളായ സി എച്ച് കുഞ്ഞമ്പു, ബി വി രാജന്‍, അബ്ദുള്ള മൊഗ്രാല്‍, രാമകൃഷ്ണ കടമ്പാര്‍, ചന്ദ്രനായക്, കെ ആര്‍ ജയാനന്ദ, പി ജനാര്‍ധനന്‍, പി രഘുദേവ, കെ രാജ്‌മോഹന്‍, പി പ്രകാശന്‍, ബേബിഷെട്ടി, കെ ശാലിനി, സുജാത റൈ, സബീഷ്, പി സിതിന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment