ദുബൈ: പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളം ഉയരത്തി പ്രവാസികള്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ദുബൈ കെ.എം.സി.സി സജ്ജമാക്കിയ വോട്ടുവിമാനം ദുബൈ സമയം ഉച്ചക്ക് 1.30ന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് ടെര്‍മിനല്‍ ഒന്നില്‍ നിന്നും പറന്നുയര്‍ന്നു.
യാത്രക്കാരായ പ്രവാസികള്‍ രാവിലെ പത്തുമണിക്ക് തന്നെ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു,യാത്രക്കാര്‍ എല്ലാവരും ഒരുമിച്ചാണ് രാവിലെ 10.30 ഓടെ ദുബൈ എയര്‍പ്പോര്‍ട്ടിലേക്ക് തരിച്ചത്. അവരെ യാത്രയാക്കാന്‍ കെ.എം.സി.സി ജില്ലാ മണ്ഡലം നേതാക്കളടക്കം നിരവധി പേര്‍ എത്തിയിരുന്നു.
കെ.എം.സി.സി സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍,ബീരാവുണ്ണി തൃത്താല, റയീസ് തലശേരി, മുഹമ്മദ് വെട്ടുകാട് എന്നിവരുടെ നേതൃത്വത്തില്‍ ആവേശകരമായ യാത്രയപ്പാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. വിമാനം ഇന്ത്യന്‍ സമയം രാത്രി ഏഴുമണിക്ക് കരിപ്പൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും.
യു.ഡി.എഫിറന്റ പ്രമുഖ നേതാക്കളും, നാട്ടിലുള്ള കെ.എം.സി.സി നേതാക്കളും നേതൃത്വം നല്‍കുന്ന വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.യു.എ.ഇ കെ.എം.സി.സി യുടെയും ദുബൈ കെ.എം.സി.സിയുടെയും പ്രമുഖ നേതാക്കളും, യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവരാണ് വോട്ടു വിമാനത്തിലുള്ളത്
യു.പി.എ സര്‍ക്കാറിനെ വീണ്ടും ഭരണത്തിലെത്തിക്കേണ്ടത് പ്രവാസികളുടെ കടമയാണെന്നും ഇന്ത്യയുടെ ഭരണം ഫാസിസ്റ്റ് കൂട്ടായ്മകളുടെ കൈകളില്‍ അകപ്പെടാതെ നോക്കാനുള്ള ഉത്തരവാദിത്ത്വം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ വോട്ടു ചെയ്യാന്‍ പോകുന്നത് എന്ന് പ്രമുഖ യു.ഡി.എഫ് നേതാക്കളായ യു.എ.ഇ. കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍,ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ,ഡോ:അന്‍വര്‍ അമീന്‍,സാജിദ് അബൂബകര്‍,ബാബു പീതാംബരന്‍ തുടങ്ങിയവര്‍ അഭിപ്രായപെട്ടു.
No comments:
Post a Comment