Latest News

കോണ്‍ഗ്രസ് രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൂക്കളര്‍പ്പിച്ച് സിദ്ദീഖിന്റെ ജൈത്രയാത്ര

ചീമേനി: മൂവര്‍ണ്ണകൊടിയുടെ സന്ദേശം നാടാകെ പരത്താന്‍ ശ്രമിച്ചുവെന്ന ഏകകാരണതാതല്‍ സി പി എമ്മിന്റെ കൊലക്കത്തിക്കിരയായ ചീമേനിയിലെ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ കണ്ണീര്‍ പൂക്കളര്‍പ്പിച്ചാണ് ഞായറാഴ്ച തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് തന്റെ പ്രയാണമാരംഭിച്ചത്. 

രാവിലെ എട്ടിന് ആരംഭിക്കേണ്ടിയിരുന്ന പര്യടനം വളരെ വൈകിയാണ് തുടങ്ങിയത്. ഇത് സ്ഥാനാര്‍ത്ഥിയുടെയോ സംഘാടകരുടെയോ കുറ്റമല്ല. മറിച്ച് കല്ല്യാശേരി നിയമസഭാ മണ്ഡലത്തില്‍ സി പി എമ്മുകാര്‍ വ്യാപകമായി ബുത്ത് കൈയ്യേറുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ഇക്കാര്യത്തിന്റെ നിജസ്ഥിതി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കണ്ണൂര്‍ ജില്ലാ വരണാധികാരിയെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും നേരില്‍ക്കണ്ട് ബോധ്യപ്പെടുത്താന്‍ പോയതിനാലാണ് സിദ്ദീഖ് എത്താന്‍ വൈകിയത്. 

9.45ഓടെ എത്തിയ സ്ഥാനാര്‍ഥി സിദ്ദീഖ് നേരെ പോയത് രക്തസാക്ഷി മണ്ഡപത്തിലേക്ക്. തുടര്‍ന്ന് പൊതാവൂരിലേക്ക്... അവിടെയെത്തുമ്പോഴേക്കും പൂഴിത്തൊഴിലാളികളുള്‍പ്പെടെ നൂറ്കണക്കിനാളുകള്‍ സിദ്ദീഖിനെകാത്തിരിക്കുന്നു. ഹ്രസ്വമാണെങ്കിലും ചടുലമായ ഭാഷയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ അനുഗ്രഹിക്കുന്നു.... തുടര്‍ന്ന് ചീമേനിയുടെ മണ്ണിലേക്ക്.


ചീമേനി ശശീന്ദ്രന്‍, പിലാന്തോളി കൃഷ്ണന്‍, കെ പി സുരേന്ദ്രന്‍, എം എം ജോസ് എന്നീ കോണ്‍ഗ്രസ് രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഒരു നിമിഷം മൗനം പാലിച്ചതിനുശേഷം ടൗണിലെത്തി പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു. യു ഡി എഫ് നേതാക്കളായ കെ വെളുത്തമ്പു, കരിമ്പില്‍ കൃഷ്ണന്‍, കെ. വി. ഗംഗാധരന്‍, പി കെ ഫൈസല്‍, ടി വി കുഞ്ഞിരാമന്‍, കെ ബാലന്‍, സി കെ കൃഷ്ണന്‍, മൊയ്തീന്‍ കൊല്ലമ്പാടി, കെ രാഘവന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. 

തുടര്‍ന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരിലേക്ക്... അവിടെയെത്തിയപ്പോള്‍ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം ജനങ്ങളും സിദ്ദീഖിനെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നു. നാടിന്റെ വികസനകാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചതിനുശേഷം കൂടി നിന്നവരെ നേരില്‍ക്കണ്ട് കുശലാന്വേഷണം നടത്തി ചിറ്റാരിക്കാലിലേക്ക്... മലയോത്തിന്റെ നെടുച്ഛേദമായ ഇവിടെയാകട്ടെ കുടിയേറ്റ ജനതയുടെ പ്രതീകങ്ങളായ 90കഴിഞ്ഞവര്‍ വരെ സിദ്ദീഖിനെ അനുഗ്രഹിക്കാനും നന്മകള്‍ നേരാനുമായി കാത്തു നില്‍ക്കുന്നു. 

അപൂര്‍വ്വവും വ്യത്യസ്തവുമായ ഈ അനുഭവം മാറോട് ചേര്‍ത്ത് സിദ്ദീഖ് മുന്നറുന്നു. ഈസ്റ്റ് എളേരിയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുന്‍ഷി, യു ഡി എഫ് നേതാക്കളായ സൈമണ്‍ പള്ളത്തുകുഴി, കരിമ്പില്‍ കൃഷ്ണന്‍, പി കെ ഫൈസല്‍, ഏ സി ജോസ്, അഡ്വ. മാത്യു സെബാസ്റ്റ്യന്‍, ജെയിംസ് പന്തമ്മാക്കല്‍, ചെറിയാന്‍ മടുക്കാങ്കല്‍, രഘുനാഥ്, ശ്രീധരന്‍മാസ്റ്റര്‍, ജീസണ്‍ ജോര്‍ജ്, കെ ജെ ചാക്കോ, ഷാജഹാന്‍ കടാംപറമ്പില്‍ സംസാരിച്ചു. തുടര്‍ന്ന് വെസ്റ്റ് എളേരിയിലേക്ക്... പറമ്പ, പുങ്ങന്‍ചാല്‍, എന്നീ കേന്ദ്രങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം നര്‍ക്കിലക്കാടേക്ക് സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ സമയം ഏറെ വൈകിയെങ്കിലും ആളുകള്‍ അപ്പോഴും കൂടി നില്‍ക്കുന്നു.. 

സിദ്ദീഖിനെ കാണാനും കേള്‍ക്കാനുമായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഏ സി ജോസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി കെ അബൂബക്കര്‍, അഡ്വ. പി വേണുഗോപാല്‍, സ്‌കറിയാ തോമസ്, ഷൈനോ സി നൈനാന്‍, രാഹുല്‍ കമ്മാടം എന്നിവര്‍ ചേര്‍ന്ന് സിദ്ദീഖിനെ സ്വീകരിച്ച് ജനങ്ങളെ പരിചയപ്പെടുത്താനായി നീങ്ങി.... 

ഉച്ചഭക്ഷണത്തിന്റെ ക്ഷീണം മറന്നും സ്താനാര്‍ത്ഥിയും സംഘവും തീരദേശം ലക്ഷ്യമാക്കി നീലേശ്വരത്തിന്റെ തട്ടകത്തിലെക്ക് യാത്രയായി. നീലേശ്വരം കോണ്‍വെന്റ്, കടിഞ്ഞിമൂല, കരുവാച്ചേരി കോളനി, എന്നിവയും കടന്ന് പിലിക്കോട് പഞ്ചായത്തിലേക്കാണ് സിദ്ദീഖ് യാത്ര തുടര്‍ന്നത്.



















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.