കാസര്‍കോട്: നഗരസഭയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളപ്രശ്‌നം ശാശ്വതമായി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം കാസര്‍കോട് ഏരിയാകമ്മിറ്റി നേതൃത്വത്തില്‍ അഞ്ചിന് രാവിലെ പത്തിന് വിദ്യാനഗറിലുള്ള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസ് ഉപരോധിക്കും.
നിലവില്‍ ലഭിക്കുന്ന വെള്ളം ഉപ്പിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ കുടിക്കരുതെന്ന് ജില്ലാ ഭരണകൂടംതന്നെ ഉത്തരവിറക്കിയിരിക്കുകയാണ്. പകരം സംവിധാനമേര്‍പ്പെടുത്തിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്.
കുളിക്കാനും അലക്കാനും ഈ വെള്ളം ഉപയോഗിക്കാനാകുന്നില്ല. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബത്തെ അവഹേളിക്കുന്ന സമീപനമാണ് വാട്ടര്‍ അതോറിറ്റിയും സര്‍ക്കാരും സ്വീകരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് ഇടപെടേണ്ട എംഎല്‍എയാകട്ടെ പത്രങ്ങളിലൂടെ പ്രസ്താവനയിറക്കുക മാത്രമാണ് ചെയ്യുന്നത്.
വാട്ടര്‍ അതോറിറ്റി വാഹനത്തില്‍ ശുദ്ധജല വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും പലയിടത്തും വെള്ളം കിട്ടിയിട്ട് ഒരാഴ്ചയിലേറെയായി. ഉപ്പുവെള്ളം പോലും കിട്ടാത്ത പ്രദേശങ്ങളുമുണ്ട്. ബാവിക്കരയിലെ തടയണ നിര്‍മാണത്തില്‍ സര്‍ക്കാരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും നടത്തുന്ന കള്ളക്കളിയാണ് കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ള ജനങ്ങള്‍ ഉപ്പുവെള്ളം കുടിക്കാന്‍ കാരണം.
വര്‍ഷംതോറും മണല്‍ചാക്കിട്ട് താല്‍കാലിക തടയണ നിര്‍മിച്ച് അതിലൂടെ കൊള്ളലാഭം കൊയ്യാനുള്ള കരാറുകാരുടെ നീക്കത്തിന് സര്‍വ പിന്തുണയും നല്‍കുകയാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍. ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിച്ച് എല്ലാ പ്രദേശത്തും കൃത്യമായി ശുദ്ധമായ കുടിവെള്ളം ലഭിക്കാനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുന്നത്. സമരം വന്‍ വിജയമാക്കാന്‍ മുഴുവന്‍ ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment