ചെര്‍ക്കള: തിരഞ്ഞെടുപ്പുജോലിക്കിടെ പോലീസിനുനേരെയുണ്ടായ കൈയേറ്റശ്രമത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. ചെര്‍ക്കള, ചേറൂര്‍ ഇസ്ലാം എല്‍.പി.സ്‌കൂളിലെ പോളിങ്ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ക്കുനേരെ നടന്ന കൈയേറ്റശ്രമം തടഞ്ഞപ്പോഴായിരുന്നു പോലീസിനുനേരെ അക്രമംനടന്നത്.
കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ അജയ് വില്‍സണ്‍, പ്രവീണ്‍ എന്നിവര്‍ക്കാണ് അടിയേറ്റത്. ആവശ്യമായ രേഖകളില്ലാതെ വൈകിയെത്തിയ യുവാവിനെ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.
No comments:
Post a Comment