ന്യൂഡല്‍ഹി: ആണ്‍കുട്ടികളുടെ ചെയ്യുന്ന ബലാത്സംഗം പോലുള്ള അബദ്ധങ്ങള്‍ക്ക് വധശിക്ഷ വേണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇത്തരം നിയമങ്ങള്‍ മാറ്റുമെന്ന് അദ്ദേഹം ഉത്തര്‍പ്രദേശിലെ മൊറാദബാദില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
മുലായത്തിന്റെ പ്രസ്താവന വിവാദമായതോടെ മുലായത്തിനെതിരേ പ്രമുഖനേതാക്കളും വനിതാ സംഘടനകളും രംഗത്തെത്തി. മാനഭംഗം പോലെയൊരു ഗുരുതരമായ കുറ്റകൃത്യം സംബന്ധിച്ച് മുലായത്തെപ്പോലെ ഒരു വലിയ നേതാവ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് നിര്‍ഭാഗ്യകരമായിപ്പോയി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമാകുമെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓസ പറഞ്ഞു.
മുംബൈയില്‍ വനിതാ ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നു പ്രതികള്‍ക്കു വധശിക്ഷ നല്കിയതു സംബന്ധിച്ചാണു മൊറാദാബാദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മുലായം വിവാദ പ്രസ്താവന നടത്തിയത്.
സ്ത്രീകള്‍ക്കെതിരേ ഇത്തരം പ്രസ്താവന നടത്തുന്ന മുലായത്തെപ്പോലെയുള്ള നേതാക്കന്മാരെ ജനങ്ങള്‍ പുറന്തള്ളണമെന്ന് സാമൂഹ്യപ്രവര്‍ത്തക കിരണ്‍ ബേദി പറഞ്ഞു. വിവാദപ്രസ്താവന നടത്തിയ മുലായത്തെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment