തിരുവനന്തപുരം : സംസ്‌ഥാനത്ത് മദ്യവില്‍പനയ്‌ക്ക് നിയന്ത്രണം വേണമെന്ന് വ്യക്‌തമാക്കിക്കൊണ്ടുള്ള ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ബാറുകള്‍ക്ക് താത്‌കാലിക ലൈസന്‍സ് നല്‍കരുതെന്നും രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
മദ്യം വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നും മദ്യം വാങ്ങുന്നവരുടെ ഒപ്പ് ബില്ലില്‍ രേഖപ്പെടുത്തണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. മറ്റ് സംസ്‌ഥാനങ്ങിലെ ബാറുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ചശേഷമാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാവിലെ 11.30 മുതല്‍ രാത്രി 10 വരെ എന്നരീതിയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയവും രാവിലെ 8 മുതല്‍ രാത്രി 8 വരെ എന്നരീതിയില്‍ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയവും പുനക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്. വില്‍പനശാലകള്‍ കൂടുന്നത് മദ്യപാന ശീലം കൂട്ടില്ലെന്നും മാഹിയെയും ഗോവയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
നിലവിലെ ചില ബാറുകള്‍ക്ക് കള്ള് ഷാപ്പുകളുടെ നിലവാരം മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ താത്‌കാലിക അടിസ്‌ഥാനത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കരുതെന്നും 200 പേജുള്ള റിപ്പോര്‍ട്ടില്‍ ജസ്‌റ്റിസ് രാമചന്ദ്രന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കണം, നീര വിപണനം പ്രോത്സാഹിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment