മംഗലാപുരം: ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂുട്ടിയിടിച്ച് പോലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയും മകനും മരിച്ചു. കട്ടീലില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മംഗലാപുരം മുല്‍ക്കി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഉമേഷിന്റെ ഭാര്യ സുരേഖയും(32) മകന്‍ വാവച്ചനും(12) ആണ് മരിച്ചത്. ഉമേഷിനും മറ്റൊരു മകനായ അദ്വൈതിനും(6) പരിക്കുണ്ട്.
മൂവരുംകൂടി സ്‌കൂട്ടറില്‍ കട്ടീല്‍ ക്ഷേത്രത്തില്‍ പോയിവരിയായിരുന്നു. പാലൊളിയിലേക്കുള്ള യാത്രയില്‍ യെക്കൂര്‍വളവില്‍ ഒരു ടിപ്പര്‍ലോറി എതിരെ വന്ന് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സുരേഖയും വാവച്ചനും തല്‍ക്ഷണം മരിച്ചു. ഉമേഷ് അല്പം ഗുരുതരാവസ്ഥയിലാണ്. അദ്വൈതിന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരും മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബജ്‌പെ പോലീസ് കേസെടുത്തു.
No comments:
Post a Comment