ഈരാറ്റുപേട്ട: ആയിരത്തിലധികം പേര്‍ക്ക് വിവാഹ സദ്യ ഒരുക്കി വധുവിന്റെ വീട്ടുകാര്‍ കാത്തിരിക്കെ വരന്‍ കാമുകിയുടെ ഭീഷണിയെത്തുടര്‍ന്ന് മുങ്ങി. ആലപ്പുഴ ജില്ലയിലെ ഒരു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് നാട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ച് നാടുവിട്ടത്.
ഏപ്രില്‍ 5നായിരുന്നു പ്രൊഫസറുടെയും പൂഞ്ഞാര്‍ സ്വദേശികളായ അധ്യാപകദമ്പതിമാരുടെ മകളുടെയും വിവാഹം. മൂന്നുമാസം മുന്‍പാണ് വിവാഹം നിശ്ചയിച്ചത്. പൂഞ്ഞാറിലെ ക്ഷേത്രത്തില്‍ നടത്താനായിരുന്നു തീരുമാനം.
വിവാഹത്തിന്റെ തലേദിവസം ക്ഷേത്രത്തിലേക്കെന്നു പറഞ്ഞു പോയ വരന്‍ അവിടെനിന്നും മുങ്ങുകയായിരുന്നു. ഇയാള്‍ക്ക് നേരത്തെയുണ്ടായിരുന്ന കാമുകിയുടെ ഭീഷണിയില്‍ ഗത്യന്തരമില്ലാതെ നാടുവിടുകയായിരുന്നെന്നാണ് വിവരം.
വരനെ കാണാതായതോടെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ വഞ്ചനക്കുറ്റത്തിന് പരാതി നല്‍കി. മകനെ കാണാനില്ലെന്നുകാണിച്ച് വരന്റെ അച്ഛന്‍ ഇരിങ്ങാലക്കുട പോലീസിലും പരാതി നല്‍കി. മൊബൈല്‍ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ധ്യാപകനെ പിന്നീട് നെല്ലിയാമ്പതിയില്‍ കണ്ടെത്തി.

No comments:
Post a Comment