ആലപ്പുഴ: വിനോദസഞ്ചാരത്തിനായി ആലപ്പുഴ ബീച്ചിലെത്തിയ മൂന്നു കുട്ടികളെ കടലില്‍ കാണാതായി. ഇടുക്കി മുരിക്കാശേരി പടമുഖം സേക്രട്ട് ഹാര്‍ട്ട് പള്ളി സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ പടമുഖം ആലപ്പാട്ട് ഫിലിപ്പിന്റെ മകന്‍ സിറിയക്ക് (15), മുളയിങ്കല്‍ ബെന്നിയുടെ മകന്‍ ബോണി(15), മുണ്ടുനടയില്‍ സൈമണിന്റെ മകന്‍ മെല്‍ബിന്‍(15) എന്നിവരെയാണു കാണാതായത്. അഖില്‍ റോയ് എന്ന വിദ്യാര്‍ത്ഥിയെ തിരയില്‍നിന്നും ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ ആലപ്പുഴ ബീച്ചിലെത്തിയത്. ഭരണങ്ങാനത്തുനിന്ന് ആലപ്പുഴയിലെത്തി ബോട്ടിംഗും നടത്തിയ ശേഷമാണു സംഘം ബീച്ചിലെത്തിയത്. കടലിലേക്കിറങ്ങിയ വിദ്യാര്‍ത്ഥികളെ അഞ്ചേമുക്കാലോടെ തിര കൂടുതലാണെന്നു പറഞ്ഞ് അദ്ധ്യാപകര്‍ തിരികെ വിളിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ തിരികെ പോരാന്‍ തുടങ്ങുമ്പോഴാണ് തിരയില്‍പ്പെട്ടത്.
ഉടന്‍ ലൈഫ് ഗാര്‍ഡ് മൂന്നുപേരെ രക്ഷപ്പെടുത്തി. എന്നാല്‍ ഇതിലെ രണ്ടുകുട്ടികള്‍ മറ്റൊരു സംഘത്തില്‍പെട്ടവരായിരുന്നു. തുടര്‍ന്നു വാഹനത്തില്‍ വന്നു കുട്ടികളുടെ എണ്ണമെടുത്തപ്പോഴാണു മൂന്നുപേരെ കാണാനില്ലെന്നു മനസിലായത്. 27 വിദ്യാര്‍ത്ഥികളും സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്ററും പള്ളിവികാരിയും ഉള്‍പ്പെടെ ഒമ്പത് അദ്ധ്യാപകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സണ്‍ഡേ സ്‌കൂള്‍ അവസാനിച്ചതിന്റ ഭാഗമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. ഭരണങ്ങാനം പള്ളിയില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് സംഘം ആലപ്പുഴയ്ക്ക് വന്നത്.

No comments:
Post a Comment