മഞ്ചശ്വരം: സുങ്കന്തകട്ടയില്‍ ജ്വല്ലറി പണിശാലയുടെ വാതില്‍ കുത്തുപ്പൊളിച്ച് സ്വര്‍ണ്ണവും വെള്ളി ആഭരണങ്ങളുമടക്കം രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു.
സുങ്കന്തകട്ടയിലെ പ്രഭാകര ആചാര്യയുടെ വിശ്വപ്രഭ ജ്വല്ലറി വര്‍ക്ക് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്.
കവര്‍ച്ച നടന്ന ജ്വല്ലറിക്ക് അകത്തും പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. പോലീസ് നായയെകൊണ്ട് പരിശോധിക്കാതിരിക്കാനാണ് ഈ തന്ത്രമെന്ന് സംശയിക്കുന്നു.
സുങ്കന്തകട്ടയിലെ പ്രഭാകര ആചാര്യയുടെ വിശ്വപ്രഭ ജ്വല്ലറി വര്‍ക്ക് ഷോപ്പിലാണ് കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലാണ്.
അകത്ത് അലമാരയില്‍ സൂക്ഷിച്ച അരകിലോ തൂക്കമുള്ള വെള്ളി ലക്ഷ്മി വിഗ്രഹം, രണ്ട് കിലോ വെള്ളി ആഭരണം, ഏഴ് ഗ്രാം സ്വര്‍ണ്ണം എന്നിവയാണ് കവര്‍ന്നത്. ശനിയാഴ്ച ജ്വല്ലറി പൂട്ടിയതാണ് തിങ്കളാഴ്ച രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്.
കവര്‍ച്ച നടന്ന ജ്വല്ലറിക്ക് അകത്തും പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. പോലീസ് നായയെകൊണ്ട് പരിശോധിക്കാതിരിക്കാനാണ് ഈ തന്ത്രമെന്ന് സംശയിക്കുന്നു.
No comments:
Post a Comment